അയൽക്കാർ പേടിക്കേണ്ടതില്ല, ഞങ്ങൾ പെരുമാറുക നല്ല രീതിയിൽ: യുണൈറ്റഡിനെ കുറിച്ച് പെപ്!
ഇന്നലെ എഫ്എ കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്ന സിറ്റി ഷെഫീൽഡിനെ പരാജയപ്പെടുത്തിയത്.റിയാദ് മഹ്റസിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.ഇതോടുകൂടി ഫൈനലിൽ എത്താൻ സിറ്റിക്ക് കഴിഞ്ഞു.ബ്രൈറ്റണും മാഞ്ചസ്റ്റർ യുണൈറ്റഡ് തമ്മിലുള്ള സെമിയിൽ വിജയിക്കുന്നവരെയാണ് സിറ്റിക്ക് നേരിടേണ്ടി വരിക.
പ്രീമിയർ ലീഗ്,ചാമ്പ്യൻസ് ലീഗ്,എഫ്എ കപ്പ് എന്നീ മൂന്ന് കിരീടങ്ങളും നേടാനുള്ള അവസരം ഇപ്പോൾ സിറ്റിക്ക് മുന്നിലുണ്ട്.ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ഇത് കരസ്ഥമാക്കിയിട്ടുള്ളത്. 1999ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെബിൾ കിരീടനേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. ഇതിനെക്കുറിച്ചും യുണൈറ്റഡ് ഫൈനലിൽ വരാനിരിക്കുന്നതിനെ കുറിച്ചുമൊക്കെ പെപ് തമാശ രീതിയിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Pep Guardiola on some Manchester United fans being ‘scared’ that Manchester City will win the treble:
— UtdPlug (@UtdPlug) April 22, 2023
"They don't have to be scared, we are neighbours. Neighbours are always nice to each other…” [via @SamLee]
” മാഞ്ചസ്റ്റർ യുണൈറ്റഡ് പേടിക്കേണ്ട കാര്യമില്ല. അവർ ഞങ്ങളുടെ അയൽവാസികളാണ്.അയൽവാസികളോട് ഞങ്ങൾ എപ്പോഴും നല്ല രീതിയിലാണ് പെരുമാറുക.ഇന്നലെ എല്ലാം വളരെ ദൂരെയാണ് എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്.തുടർച്ചയായ നാല് തവണ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.ബയേണിനെതിരെയുള്ള മത്സരത്തിനുശേഷം കേവലം മൂന്ന് ദിവസം മാത്രമാണ് ഇടവേള ലഭിച്ചത്.പക്ഷേ എല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തി. ഒരുപാട് കാലത്തിനുശേഷമാണ് FA കപ്പ് ഫൈനലിൽ എത്തുന്നത്. അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ് “പെപ് ഗാർഡിയോള പറഞ്ഞു.
ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.ഒന്നാം സ്ഥാനക്കാരേക്കാൾ രണ്ടു മത്സരം കുറച്ചു കളിച്ച സിറ്റി ഇപ്പോൾ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ്.ആ രണ്ടു മത്സരങ്ങളും വിജയിച്ചു കഴിഞ്ഞാൽ സിറ്റിക്ക് ഒന്നാം സ്ഥാനം നേടാൻ സാധിക്കും.