ക്രിസ്റ്റ്യാനോയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ പരാതി,പരിക്കുള്ളതിനാലാണ് ആംഗ്യം കാണിച്ചതെന്ന് വിശദീകരണം.

കഴിഞ്ഞ അൽ ഹിലാലിനെതിരെയുള്ള മത്സരത്തിൽ അൽ നസ്റിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റൊണാൾഡോയുടെ ക്ലബ്ബ് പരാജയപ്പെട്ടത്. മത്സരശേഷം വളരെ നിരാശനായി കൊണ്ടായിരുന്നു റൊണാൾഡോയെ കാണപ്പെട്ടിരുന്നു.

മാത്രമല്ല ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുന്ന സമയത്ത് അൽ ഹിലാൽ ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിച്ചിരുന്നു. മെസ്സിയുടെ പേര് ചാന്റ് ചെയ്തുകൊണ്ടായിരുന്നു പ്രകോപിപ്പിച്ചിരുന്നത്. ഇവർക്കെതിരെ റൊണാൾഡോ ഒരു അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ സൗദി അറേബ്യയിൽ ഇത് വലിയ വിവാദമായിട്ടുണ്ട്.

സൗദി അറേബ്യൻ നിയമം അനുസരിച്ച് ഇതൊരു കുറ്റകൃത്യം ആണെന്നും റൊണാൾഡോയെ രാജ്യത്തുനിന്ന് പുറത്താക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു പരാതി അവിടുത്തെ ഒരു പ്രശസ്ത അഭിഭാഷകൻ നൽകി കഴിഞ്ഞിട്ടുണ്ട്.അതായത് ഈ വിഷയത്തിൽ റൊണാൾഡോക്ക് അന്വേഷണം നേരിടേണ്ടി വരും. എന്നാൽ റൊണാൾഡോയുടെ വൃത്തങ്ങൾ ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകിയിട്ടുണ്ട് എന്നാണ് AS റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ഈ മത്സരത്തിനിടെ റൊണാൾഡോയുടെ ലിംഗത്തിന് അടിയേറ്റിരുന്നു. അങ്ങനെ പരിക്കിന്റെ അസ്വസ്ഥതകൾ ഉണ്ടായതിനാലാണ് അത്തരത്തിലുള്ള ഒരു ആംഗ്യം വന്നത് എന്നാണ് വിശദീകരണം. ഏതായാലും ഈ പരാതിയിൽ റൊണാൾഡോ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് ശിക്ഷ നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *