മാനെ ഇന്ന് കളിക്കുമോ? നയം വ്യക്തമാക്കി ടുഷേൽ.
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിനാൽ ബയേണിന് മുന്നോട്ടുപോകണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഒരു വമ്പൻ വിജയം അനിവാര്യമാണ്.
കഴിഞ്ഞ സിറ്റിക്കെതിരെയുള്ള മത്സരത്തിനു ശേഷമായിരുന്നു സാഡിയോ മാനെ ഡ്രസിങ് റൂമിൽ വെച്ച് തന്റെ സഹതാരമായ ലിറോയ് സാനെയെ ആക്രമിച്ചത്. ഇതിന്റെ ശിക്ഷയായി കൊണ്ട് കഴിഞ്ഞ മത്സരത്തിൽ മാനെയെ പുറത്തിരുത്തുകയും ഫൈൻ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിനുള്ള സ്‌ക്വാഡിൽ മാനെ തിരിച്ചെത്തിയിട്ടുണ്ട്.അദ്ദേഹത്തെ ഇന്ന് കളിപ്പിക്കുമോ എന്നുള്ള കാര്യത്തിൽ പരിശീലകനായ ടുഷേൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുമുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Thomas Tuchel: “Sadio Mané will be in the squad because the topic with Sané is now settled”. 🔴 #FCBayern
— Fabrizio Romano (@FabrizioRomano) April 18, 2023
“Starting XI? We'll have to wait and see tomorrow whether Mané starts”. pic.twitter.com/tYXIcWfUpd
“സാഡിയോ മാനെ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉണ്ട്.കഴിഞ്ഞുപോയ ആ സംഭവത്തെക്കുറിച്ച് ഇനി സംസാരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.അതേക്കുറിച്ചുള്ള തീരുമാനം എടുത്തു കഴിഞ്ഞതാണ്.മാനെ സ്റ്റാർട്ട് ചെയ്യുമോ അതോ ബെഞ്ചിൽ ആയിരിക്കുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം. കഴിഞ്ഞ മത്സരത്തിൽ നമ്മൾ അദ്ദേഹത്തെ ഒഴിവാക്കിയത് ആണ്.അതോടുകൂടി ആ സംഭവം അവിടെ തീർന്നു.പെപ് പറഞ്ഞത് ഈ വിവാദം ഞങ്ങൾക്ക് ഗുണകരമാവും എന്നാണ്. എന്നാൽ അതൊന്നും യാഥാർത്ഥ്യമല്ല ” ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ഈ മത്സരത്തിനു വരുന്നത്. അതേസമയം ഹോഫൻഹെയിമിനോട് സമനില വഴങ്ങി കൊണ്ടാണ് ബയേൺ ഈ മത്സരത്തിന് വരുന്നത്.