അസിസ്റ്റ് കിംഗ് : പുതിയ നാഴികകല്ല് പിന്നിട്ട് ഡി ബ്രൂയിന!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. പതിവുപോലെ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ജോൺ സ്റ്റോൺസിന്റെ വകയായിരുന്നു.
മത്സരത്തിന്റെ 25ആം മിനിറ്റിൽ ഹാലന്റ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് സൂപ്പർ താരം കെവിൻ ഡി ബ്രൂയിനയാണ്.ഈ അസിസ്റ്റോട് കൂടി പുതിയ ഒരു നാഴികകല്ല് അദ്ദേഹം പിന്നിട്ടിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ആകെ 15 അസിസ്റ്റുകൾ പൂർത്തിയാക്കാൻ ഡി ബ്രൂയിനക്ക് സാധിച്ചിട്ടുണ്ട്.
ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ 15 അസിസ്റ്റുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരമാണ് കെവിൻ ഡി ബ്രൂയിന. മറ്റാരും തന്നെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 15 അസിസ്റ്റുകൾ പൂർത്തിയാക്കിയിട്ടില്ല. അതേസമയം സൂപ്പർ താരം ലയണൽ മെസ്സി തൊട്ടു പിറകിൽ ഉണ്ട്. അദ്ദേഹം ലീഗ് വണ്ണിൽ 14 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.
🔓 | ACHIEVEMENT UNLOCKED
— Sofascore (@SofascoreINT) April 15, 2023
With his assist to Erling Haaland, Kevin De Bruyne has just become the first player in the top 5 leagues with 15 assists this season! 🅰️
This is his 4th Premier League campaign with 15+ assists, after 2016/17 (18), 2017/18 (16) and 2019/20 (20). 💫 pic.twitter.com/J312x5bl7S
മാത്രമല്ല ഇത് നാലാം തവണയാണ് ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ 15 കൂടുതൽ അസിസ്റ്റുകൾ ഡി ബ്രൂയിന സ്വന്തമാക്കുന്നത്. ഇതിനുമുൻപ് 2016/17 സീസണിൽ 18 അസിസ്റ്റുകളും 2017/18 സീസണിൽ 16 അസിസ്റ്റുകളും 2019/20 സീസണിൽ 20 അസിസ്റ്റുകളും ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം പൂർത്തിയാക്കിയിട്ടുണ്ട്.
28 പ്രീമിയർ ലീഗ് മത്സരങ്ങളാണ് ഡി ബ്രൂയിന ഈ സീസണിൽ കളിച്ചിട്ടുള്ളത്.5 ഗോളുകളും 15 അസിസ്റ്റുകളും ആണ് ഇതുവരെ അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.