അദ്ദേഹം മറ്റൊരു ക്ലബ്ബിലും സന്തുഷ്ടനാവില്ല:സൂപ്പർ താരത്തെക്കുറിച്ച് ബാഴ്സ കോച്ച്!
എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരമായ ഗാവിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കും.താരത്തിന്റെ കരാർ 2026 വരെ ബാഴ്സ നീട്ടിയിട്ടുണ്ടെങ്കിലും അത് പ്രാബല്യത്തിൽ വന്നിട്ടില്ല. താരത്തെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസണിന്റെ അന്ത്യത്തിൽ ക്ലബ് വിടാനുള്ള അവസരം ഈ യുവതാരത്തിനുണ്ട്.
ഗാവിയെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി രംഗത്ത് വന്നിട്ടുണ്ട്. വലിയ ഒരു സാലറി തന്നെ താരത്തിന് ചെൽസി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ബാഴ്സയുടെ പരിശീലകനായ സാവി ഇതിനോട് പ്രതികരണം അറിയിച്ചിട്ടുണ്ട്. ബാഴ്സയല്ലാതെ മറ്റൊരു ക്ലബ്ബിലും അദ്ദേഹം സന്തുഷ്ടനാവില്ല എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️ XAVI: "Gavi is a key player … He's outstanding … I think that his future is here at the Club." pic.twitter.com/9XlVVwN8Qc
— FC Barcelona Fans Nation (@fcbfn_live) April 15, 2023
” മറ്റേതെങ്കിലും ക്ലബ്ബിൽ ഗാവി സന്തോഷവാനായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് വേണ്ടതെല്ലാം ഇവിടെയുണ്ട്. 18 വയസ്സ് മാത്രമേയുള്ളൂ.ഞങ്ങളുടെ ടീമിന്റെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം എന്താണ് തീരുമാനിച്ചത് എന്നുള്ളത് എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഭാവി ബാഴ്സയിൽ തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് “സാവി പറഞ്ഞു.
ഗോൾഡൻ ബോയ്,കോപ ട്രോഫി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരമാണ് ഗാവി. താരത്തെ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ബാഴ്സ തുടർന്ന് കൊണ്ടേയിരിക്കുകയാണ്.