സെൽഫ് ഗോളുകൾ വിനയായി,യുണൈറ്റഡിന് സമനില.
യൂറോപ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില.2-2 എന്ന സ്കോറിനാണ് സ്പാനിഷ് ക്ലബ്ബായ സെവിയ്യ യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് നേടിയ യുണൈറ്റഡ് അവസാനത്തിൽ അത് തുലച്ചുകളയുകയായിരുന്നു.
പതിനാലാം മിനിറ്റിൽ സാബിറ്റ്സറാണ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്.ബ്രൂണോ നീക്കി നൽകിയ ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ സാബിറ്റ്സർ വലയിൽ എത്തിച്ചു. 6 മിനിട്ടിനു ശേഷം വീണ്ടും സാബിറ്റ്സർ തന്നെ യുണൈറ്റഡിന് വേണ്ടി വല കുലുക്കുകയായിരുന്നു. ആന്റണി മാർഷലിന്റെ മനോഹരമായ പാസ് സാബിറ്റ്സർ ഫിനിഷ് ചെയ്യുകയായിരുന്നു.ഇതോടെ രണ്ട് ഗോളുകളുടെ ലീഡ് യുണൈറ്റഡ്നു ലഭിച്ചു.
We're level at the end of the first leg.#MUFC || #UEL
— Manchester United (@ManUtd) April 13, 2023
പക്ഷേ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ യുണൈറ്റഡ് ഈ മത്സരം തന്നെ കൈവിടുകയായിരുന്നു.84ആം മിനുട്ടിൽ ടൈറൽ മലാസിയ ഒരു സെൽഫ് ഗോൾ വഴങ്ങിയതോടുകൂടി മത്സരം 2-1എന്ന നിലയിലായി.93ആം മിനുട്ടിൽ വീണ്ടും യുണൈറ്റഡ് ഒരു സെൽഫ് ഗോൾ വഴങ്ങി. ഇത്തവണ ഹാരി മഗ്വയ്ർ ആയിരുന്നു.ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ഓൾഡ് ട്രാഫോഡിലായിരുന്നു ഈ മത്സരം നടന്നിരുന്നത്.ഇനി രണ്ടാം പാദം സെവിയ്യയുടെ മൈതാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കേണ്ടി വരിക.