വമ്പൻ സാലറി,അവസരം മുതലെടുത്ത് ഗാവിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ!
എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരമായ ഗാവിയുടെ ക്ലബുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടിയാണ് അവസാനിക്കുക.ഈ കരാർ ബാഴ്സ പുതുക്കിയിരുന്നു. 2026 വരെയായിരുന്നു പുതുക്കിയിരുന്നത്.പക്ഷേ ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കോൺട്രാക്ട് ഇതുവരെ നിലവിൽ വന്നിട്ടില്ല. അതായത് താരത്തെ സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
വരുന്ന ജൂൺ 30ന് മുന്നേ ബാഴ്സയുടെ സാലറി ബിൽ കുറക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഗാവി ഫ്രീ ഏജന്റാവും. പിന്നീട് താരത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ സാധിക്കും.ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി ഉള്ളത്. പ്രമുഖ മാധ്യമമായ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ഗാവിയെ എത്തിക്കാൻ ചെൽസിയുടെ ഉടമയായ ടോഡ് ബോഹ്ലിക്ക് വലിയ താല്പര്യമുണ്ട്.മാത്രമല്ല ഇതിനുള്ള നീക്കങ്ങൾ അവർ നേരത്തെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഗാവിയുടെ ഏജന്റുമായി ചെൽസി അധികൃതർ മാഡ്രിഡിൽ വെച്ച് ഒരു കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു കൂടിക്കാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്.ഗാവിയെയും അദ്ദേഹത്തിന്റെ ഏജന്റിനെയും കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്.
🚨🚨| BREAKING: Chelsea are READY to offer Gavi a HUGE salary and a BIG signing bonus! They want to sign him this summer.@CatalunyaRadio [🎖️] pic.twitter.com/ed1r20DT7W
— Managing Barça (@ManagingBarca) April 12, 2023
ടീമിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളായി മാറാൻ സാധിക്കുമെന്നാണ് ചെൽസി ഗാവിക്ക് നൽകുന്ന വാഗ്ദാനം.ഫ്രീ ഏജന്റായി കൊണ്ട് താരത്തെ സൈൻ ചെയ്യാൻ സാധിക്കുകയാണെങ്കിൽ അത് സംബന്ധിച്ചിടത്തോളം ലാഭകരം തന്നെയായിരിക്കും.ഗോൾഡൻ ബോയ്,കോപ ട്രോഫി പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം കൂടിയാണ് ഗാവി.