ഫേവറേറ്റുകൾ റയൽ മാഡ്രിഡ് തന്നെ : വ്യക്തമാക്കി സാവി
ഇന്ന് കോപ്പ ഡെൽ റേയിൽ നടക്കുന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ എൽ ക്ലാസ്സിക്കോ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഏറ്റുമുട്ടുക. ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി റയൽ മാഡ്രിഡിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മത്സരത്തിലെ ഫേവറേറ്റുകൾ റയൽ മാഡ്രിഡാണ് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. അതിനുള്ള കാരണവും സാവി പറഞ്ഞുവെക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi talks Lewandowski vs Benzema, Gavi, and “Negreira Case” ahead of Real Madrid Copa del Rey clash https://t.co/3v8PL9QHsi
— Barça Blaugranes (@BlaugranesBarca) April 4, 2023
” റയൽ മാഡ്രിഡിനെതിരെ രണ്ട് പാദ മത്സരങ്ങൾ കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. രണ്ട് പാദ മത്സരങ്ങൾ അവർ പരാജയപ്പെട്ടിട്ട് എത്രയോ കാലമായി. ഞങ്ങൾ ഇപ്പോൾ ഒരു ഗോളിന് മുന്നിലാണെങ്കിലും അവർ തന്നെയാണ് ഫേവറേറ്റുകൾ എന്ന് ഞാൻ കരുതാനുള്ള കാരണം ഇതാണ്. വളരെ പെർഫെക്റ്റ് ആയിക്കൊണ്ട് പരാജയപ്പെടുത്താനുള്ള കപ്പാസിറ്റി അവർക്കുണ്ട്. ഇത്തരം മത്സരങ്ങൾ അവർക്ക് പരിചിതമാണ്. അവർ ഒരുപാട് തവണ തിരികെ വന്ന ചരിത്രവും ഉണ്ട്.അതുകൊണ്ടാണ് ഞാൻ അവരെ ഫേവറേറ്റുകൾ ആയി തിരഞ്ഞെടുക്കുന്നത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 3 എൽ ക്ലാസിക്കോ മത്സരങ്ങളിലും റയൽ മാഡ്രിഡ് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന പോരാട്ടം ആണ്.എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന പരാജയപ്പെടുത്തുക എന്നുള്ളത് റയലിനെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.