യുണൈറ്റഡിന് ക്രിസ്റ്റ്യാനോയേക്കാൾ ലാഭം ഉണ്ടാക്കിയത് വെഗോസ്റ്റ് : തെളിവുകൾ നിരത്തി ഗാരി നെവിൽ!

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.അതിനുശേഷം ക്ലബ്ബിന് ഒരു നമ്പർ നയൺ സ്ട്രൈക്കർ ആവശ്യമായി വരികയായിരുന്നു. ആ സ്ഥാനത്തേക്കാണ് ലോൺ അടിസ്ഥാനത്തിൽ വൂട്ട് വെഗോസ്റ്റിനെ സൈൻ ചെയ്തത്. ഗോളടിക്കുന്ന കാര്യത്തിൽ താരം പുറകിലാണെങ്കിലും മികച്ച രീതിയിൽ താരം കളിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു അഭിപ്രായം പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗ്യാരി നെവിൽ.ക്രിസ്റ്റ്യാനോ ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ ലാഭം യുണൈറ്റഡിന് ഉണ്ടാക്കിയത് വെഗോസ്റ്റാണ് എന്നാണ് നെവിൽ അവകാശപ്പെട്ടിരിക്കുന്നത്. അതിനുള്ള തെളിവുകളും അദ്ദേഹം നിരത്തുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

“യുണൈറ്റഡ് ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള ഇൻവെസ്റ്റ് ചെയ്തത്.വെഗോസ്റ്റിനെ സ്വന്തമാക്കിയത് ഒരു പരീക്ഷണമായിരുന്നു.ക്രിസ്റ്റ്യാനോ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇദ്ദേഹത്തെ സ്വന്തമാക്കിയത്.നമുക്ക് റൊണാൾഡോ സ്റ്റാർട്ട് ചെയ്ത 19 മത്സരങ്ങളിലെ കണക്കുകളും വെഗോസ്റ്റ് സ്റ്റാർട്ട് ചെയ്ത 19 മത്സരങ്ങളിലെ കണക്കുകളും താരതമ്യം ചെയ്യാം.വെഗോസ്റ്റ് 19 മത്സരങ്ങൾ കളിച്ചപ്പോൾ 12 വിജയവും നാല് സമനിലയും മൂന്ന് തോൽവിയും വഴങ്ങി. അദ്ദേഹം രണ്ടു ഗോൾ മാത്രമാണ് നേടിയത് എങ്കിലും ടീം 37 ഗോളുകൾ നേടി. റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ 19 മത്സരങ്ങൾ കളിച്ചപ്പോൾ 9 മത്സരങ്ങളാണ് വിജയിച്ചിട്ടുള്ളത്, 3 സമനിലയും 7 തോൽവിയും വഴങ്ങേണ്ടിവന്നു. റൊണാൾഡോ 11 ഗോളുകൾ നേടിയെങ്കിലും ടീം 23 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതായത് പ്രകടനം കൊണ്ട് ടീമിന് ഏറ്റവും കൂടുതൽ ലാഭം ഉണ്ടായത് വെഗോസ്റ്റ് ഉള്ളപ്പോഴാണ്. പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നാണ് ” ഇതാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ആദ്യത്തെ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 9 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *