നഗൽസ്മാന്റെ പുറത്താവലിന് പിന്നിൽ മാനെ? പിഎസ്ജിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ സംഭവിച്ചത്!

ഈ ഇന്റർനാഷണൽ ബ്രേക്കിനിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ബയേൺ അവരുടെ പരിശീലകനായ ജൂലിയൻ നഗൽസ്മാനെ പത്താക്കിയത്. അതിന്റെ കാരണങ്ങൾ എന്താണ് എന്നുള്ളത് അവ്യക്തമായിരുന്നു. പിന്നീട് പുതിയ പരിശീലകനായി കൊണ്ട് തോമസ് ടുഷലിനെ അവർ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാൽ നഗൽസ്മാന്റെ സ്ഥാനം തെറിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ ജർമൻ മാധ്യമമായ ബിൽഡ് വിട്ടിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബയേൺ വിജയിച്ചിരുന്നത്. എന്നാൽ സൂപ്പർ താരം സാഡിയോ മാനെക്ക്‌ ആ മത്സരത്തിൽ കേവലം 8 മിനിറ്റുകൾ മാത്രമാണ് കളിക്കാൻ കഴിഞ്ഞത്. ഈ കാര്യത്തിൽ മാനെ അടുത്ത അസംതൃപ്തനായിരുന്നു.

ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്റെ ദേഷ്യം മാനെ നഗൽസ്മാനോട് പ്രകടിപ്പിക്കുകയും ചെയ്തു.വളരെ മോശമായ രീതിയിൽ പരിശീലകനോട് അദ്ദേഹം സംസാരിക്കുകയായിരുന്നു.ഡ്രസ്സിംഗ് റൂമിനെ സംബന്ധിച്ചിടത്തോളം അതൊരു ഞെട്ടൽ തന്നെയായിരുന്നു.പക്ഷേ അതിനെതിരെ നടപടിയെടുക്കാൻ പരിശീലകൻ തയ്യാറായില്ല. അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ നഗൽസ്മാൻ മാനെയെ ഉൾപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഡ്രസ്സിംഗ് റൂമും പരിശീലകനും തമ്മിലുള്ള ബന്ധം പാടെ തകർന്നിരുന്നു.മാനെക്ക്‌ പുറമേ മറ്റു ചില താരങ്ങൾക്കും പരിശീലകനോട് എതിർപ്പുണ്ടായിരുന്നു. ഇതിന്റെ ഫലമായി കൊണ്ടാണ് ഇപ്പോൾ നഗൽസ്മാന്റെ സ്ഥാനം നഷ്ടമായിരിക്കുന്നത്. മാത്രമല്ല ബുണ്ടസ്ലിഗയിലെ മോശം പ്രകടനവും ഈ പരിശീലകന് വിനയായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *