പെനാൽറ്റി എടുക്കുമ്പോൾ ഗോൾകീപ്പർ പുറം തിരിഞ്ഞ് നിൽക്കേണ്ട നിയമം വരും:എമി-IFAB വിഷയത്തിൽ പരിഹസിച്ച് ഫ്രഞ്ച് ഗോൾകീപ്പർ.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്താൻ അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് സാധിച്ചിരുന്നു.രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകളിലാണ് അദ്ദേഹം അർജന്റീനയെ രക്ഷപ്പെടുത്തിയത്. പെനാൽറ്റി എടുക്കുന്ന താരങ്ങളെ പ്രകോപിപ്പിക്കുന്നതിലും അവരുടെ ശ്രദ്ധ തെറ്റിക്കുന്നതിലും വളരെയധികം മിടുക്ക് പുലർത്തിയ ഗോൾകീപ്പറായിരുന്നു എമി മാർട്ടിനസ്.താരത്തിന്റെ അത്തരത്തിലുള്ള പ്രവർത്തികൾ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അഥവാ IFAB പെനാൽറ്റി എടുക്കുന്ന കാര്യത്തിലെ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അതായത് പെനാൽറ്റി എടുക്കുന്ന താരത്തിന്റെ ശ്രദ്ധ തെറ്റിക്കാൻ ഇനി ഗോൾകീപ്പർക്ക് അധികാരമില്ല, പെനാൽറ്റി എടുക്കുന്നത് വൈകിപ്പിക്കാനോ ക്രോസ് ബാറിലോ പോസ്റ്റിലോ പെനാൽറ്റിക്ക് മുമ്പ് ടച്ച് ചെയ്യാനോ ഇനി ഗോൾകീപ്പർക്ക് അധികാരമില്ല. ഇതൊക്കെയാണ് ഇപ്പോൾ ഇഫാബ് നടപ്പിലാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ.

ഇപ്പോഴിതാ ഈ നിയമങ്ങളെ പരിഹസിച്ചുകൊണ്ട് എസി മിലാന്റെ ഫ്രഞ്ച് ഗോൾകീപ്പറായ മൈക്ക് മൈഗ്നൻ രംഗത്ത് വന്നിട്ടുണ്ട്.ഭാവിയിൽ പെനാൽറ്റി എടുക്കുമ്പോൾ പുറംതിരിഞ്ഞു നിൽക്കേണ്ടിവരും എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.മൈക്ക് മൈഗ്നന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2026 ലെ പുതിയ IFAB നിയമങ്ങൾ ഇങ്ങനെയാണ്.പെനാൽറ്റി എടുക്കുമ്പോൾ നിർബന്ധമായും ഗോൾകീപ്പർമാർ പുറം തിരിഞ്ഞു നിൽക്കണം.ഇനി പെനാൽറ്റി ഗോൾകീപ്പർമാർ സേവ് ചെയ്താൽ, എതിരാളികൾക്ക് ഒരു ഇൻഡയറക്റ്റ് ഫ്രീകിക്ക് ലഭിക്കുന്നതാണ് ” ഇതാണ് ഈ പുതിയ നിയമത്തെ പരിഹസിച്ചുകൊണ്ട് മൈക്ക് കുറിച്ചിരിക്കുന്നത്.

ഏതായാലും IFAB നടപ്പിലാക്കുന്ന ഈ പുതിയ നിയമങ്ങൾ ഗോൾ കീപ്പർമാരുടെ സ്വാതന്ത്ര്യം കുറയ്ക്കുന്നതാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *