സൗദി ലീഗ് ലോകത്തെ ടോപ് 5 ലീഗുകളിൽ ഒന്നാവും: CR7

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടി സൗദി അറേബ്യൻ ലീഗിന്റെ പ്രശസ്തി വർദ്ധിച്ചിരുന്നു. കൂടുതൽ ആളുകൾ സൗദി അറേബ്യൻ ലീഗിന് ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. സൗദിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സൗദി അറേബ്യൻ ഫുട്ബോളിനെ കുറിച്ച് റൊണാൾഡോ സംസാരിച്ചിട്ടുണ്ട്. വളരെ കോമ്പറ്റീറ്റീവായ ലീഗാണ് സൗദിയിൽ ഉള്ളത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. ഇങ്ങനെയാണെങ്കിൽ ലോകത്തെ ഏറ്റവും മികച്ച നാലാമത്തെയോ അഞ്ചാമത്തെയോ ലീഗായി മാറാൻ വർഷങ്ങൾക്കുള്ളിൽ സൗദി ലീഗിന് സാധിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ സൗദി അറേബ്യൻ ലീഗ് ഒരു ഡിഫറെന്റ് സ്റ്റേജിലാണ്. അതൊരു പ്രീമിയർ ലീഗാണ് എന്ന് ഞാൻ പറയില്ല,അങ്ങനെ പറഞ്ഞാൽ അതൊരു നുണയായി മാറും. പക്ഷേ അവിടുത്തെ പോസിറ്റീവ് സൈഡിന്റെ കാര്യത്തിൽ ഞാൻ വളരെയധികം സർപ്രൈസ്ഡ് ആയി. സൗദി അറേബ്യൻ ലീഗ് വളരെ കോമ്പറ്റിറ്റീവ് ആയ ഒരു ലീഗ് ആണ്. അവിടുത്തെ ടീമുകളും അറബ് താരങ്ങളും ഒക്കെ മികച്ചവരാണ്. വിദേശ താരങ്ങൾക്ക് വ്യത്യസ്തമായ ക്വാളിറ്റിയുണ്ട്. ഈ പദ്ധതി തുടരുകയാണെങ്കിൽ തീർച്ചയായും കുറച്ച് വർഷങ്ങൾക്കുള്ളിൽ ലോകത്തെ മികച്ച നാലാമത്തെയോ അഞ്ചാമത്തെയോ ലീഗായി മാറാൻ സൗദി അറേബ്യൻ ലീഗിന് സാധിക്കും” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

ഇന്ന് നടക്കുന്ന യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ലിച്ചൻസ്റ്റെയിനാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈ മത്സരം നടക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *