ഹാലന്റ് നോർവേ ടീം ക്യാമ്പ് വിട്ടു, ആശങ്ക!

ഈ മാസം നടക്കുന്ന യൂറോ യോഗ്യത റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് നോർവേ കളിക്കുക. ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനും രണ്ടാം മത്സരത്തിൽ ജോർജിയയുമാണ് നോർവേയുടെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള നോർവേയുടെ ക്യാമ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സൂപ്പർ താരം ഹാലന്റ് ക്യാമ്പിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ നോർവേ ക്യാമ്പിൽ നിന്നും ഹാലന്റിന്റെ കാര്യത്തിൽ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. അദ്ദേഹം ഇപ്പോൾ ക്യാമ്പ് വിട്ടു കഴിഞ്ഞിട്ടുണ്ട്.ഗ്രോയിൻ ഇഞ്ചുറി മൂലമാണ് ഹാലന്റിന് തന്റെ ദേശീയ ടീമിൽ നിന്നും പിൻവാങ്ങേണ്ടി വന്നിട്ടുള്ളത്. ഈ രണ്ടു മത്സരങ്ങളിലും കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നുള്ള കാര്യം നോർവേയുടെ ടീം ഡോക്ടർ ആയ ഒല സാന്റ് അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ കരുതിയത് ചെറിയ ഒരു ഇഞ്ചുറി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നായിരുന്നു.എന്നാൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. വരുന്ന സ്പെയിനിനെതിരെയും ജോർജിയക്കെതിരെയുമുള്ള മത്സരങ്ങളിൽ ഹാലന്റിന് പങ്കെടുക്കാൻ കഴിയില്ല എന്നുള്ളത് ഈ പുതിയ പരിശോധനയിലൂടെ വ്യക്തമാവുകയായിരുന്നു.ഏതായാലും ഇനി അദ്ദേഹത്തിന് തന്റെ ക്ലബ്ബിൽ നിന്നും മെഡിക്കൽ ട്രീറ്റ്മെന്റ് ലഭിക്കുന്നതാണ് ” ഇതാണ് നോർവേയുടെ ഡോക്ടർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ ഹാലന്റ് നടത്തുന്നത്. 42 ഗോളുകൾ എല്ലാ കോമ്പറ്റീഷനിലുമായി നേടാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.ഈ താരം തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.നോർവേക്ക് വേണ്ടി ആകെ 23 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *