ഗോളടിക്കാനാവാതെ എൻഡ്രിക്ക്,വിമർശനങ്ങൾ കനക്കുന്നു,പിന്തുണയുമായി കോച്ച്!

ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് ബ്രസീലിയൻ വണ്ടർ കിഡായ എൻഡ്രിക്ക്. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഈ കൗമാര താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.72 മില്യൺ യുറോക്കായിരുന്നു റയൽ മാഡ്രിഡ് ഈ 16കാരനെ കഴിഞ്ഞ ഡിസംബർ മാസത്തിൽ സ്വന്തമാക്കിയത്. പക്ഷേ 18 വയസ്സ് പൂർത്തിയായ ശേഷം,2024ൽ മാത്രമാണ് അദ്ദേഹത്തിന് റയലിനൊപ്പം ചേരാൻ സാധിക്കുക.

എന്നാൽ സമീപകാലത്ത് അദ്ദേഹത്തിന് വലിയ സമ്മർദ്ദങ്ങൾ ഏൽക്കേണ്ടിവന്നിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് അദ്ദേഹത്തിന്റെ ഫോമിൽ വലിയ ഇടിവ് ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. അതായത് ജനുവരിയിൽ ആരംഭിച്ച ബ്രസീലിയൻ ലീഗിൽ ഇതുവരെ ഒരൊറ്റ ഗോൾ പോലും നേടാൻ എൻഡ്രിക്കിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങളാണ് ഈ താരത്തിന് ഇപ്പോൾ കേൾക്കേണ്ടിവരുന്നത്.

നവംബർ രണ്ടാം തീയതി അഥവാ 5 മാസങ്ങൾക്ക് മുമ്പാണ് എൻഡ്രിക്കിന്റെ അവസാന ഗോൾ പിറന്നത്. അതിനുശേഷം 12 മത്സരങ്ങൾ അഥവാ 731 മിനുട്ടുകൾ ഈ താരം കളിച്ചു. ഒരൊറ്റ ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. മാത്രമല്ല ഫെബ്രുവരി 23ആം തീയതി നടന്ന മത്സരത്തിനിടയിൽ ബെഞ്ചിലിരുന്ന് കൊണ്ട് എൻഡ്രിക്ക് കരയുകയും ചെയ്തിരുന്നു. കേവലം 16 വയസ്സു മാത്രമുള്ള ഈ താരത്തിന് സമ്മർദ്ദങ്ങളെയും ഹൈപ്പിനെയും അതിജീവിക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ഇപ്പോഴത്തെ താരത്തെ പിന്തുണച്ചുകൊണ്ട് പാൽമിറാസിന്റെ പരിശീലകനായ ഏബെൽ ഫെരേര രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു വലിയ പ്രഷറിന് അദ്ദേഹത്തിന് മാനേജ് ചെയ്യേണ്ടതുണ്ട്.തീർച്ചയായും അദ്ദേഹം ഭാവിയിൽ ഗോൾ നേടുക തന്നെ ചെയ്യും.ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം ചിരി നഷ്ടപ്പെടുത്തരുത് എന്നുള്ളതാണ്. അദ്ദേഹത്തിന് കേവലം 16 വയസ്സ് മാത്രമാണ് ഉള്ളത്. ഒരു അസാധാരണമായ കരിയർ തന്നെ അദ്ദേഹത്തിന്റെ മുന്നിലുണ്ട് “ഇതാണ് പാൽമിറാസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സമ്മർദ്ദങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് എൻഡ്രിക്ക് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരുമെന്ന് തന്നെയാണ് ബ്രസീൽ ആരാധകരും റയൽ മാഡ്രിഡ് ആരാധകരും വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *