പിഎസ്ജിയിൽ തുടരാനുള്ള ഡിമാന്റിൽ മാറ്റം വരുത്തി ലയണൽ മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇനിയും തീരുമാനം ആവാത്ത ഒരു കാര്യമാണ്.കേവലം മാസങ്ങൾ മാത്രമാണ് മെസ്സിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ അവശേഷിക്കുന്നത്. ഈ കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തീരുമാനത്തിലെത്താൻ പിഎസ്ജിക്കോ ലയണൽ മെസ്സിയുടെ ക്യാമ്പിനോ സാധിച്ചിട്ടില്ല.

ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം മെസ്സി ഉടൻതന്നെ കോൺട്രാക്ട് പുതുക്കും എന്നായിരുന്നു വേൾഡ് കപ്പിന് മുന്നേ അറിയാൻ കഴിഞ്ഞിരുന്നത്. വേൾഡ് കപ്പിന് മുന്നേ ക്ലബ്ബിനു മുന്നിൽ മെസ്സിക്ക് പ്രത്യേകിച്ച് ഡിമാന്റുകൾ ഒന്നും ഉണ്ടായിരുന്നില്ല.പക്ഷേ വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സി സാലറിയുടെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തുകയായിരുന്നു. കൂടുതൽ സാലറി അടുത്ത കരാറിൽ വേണം എന്നുള്ള നിലപാടിലാണ് മെസ്സി ഉള്ളത്. അതുകൊണ്ടാണ് ലയണൽ മെസ്സിക്കും പിഎസ്ജിക്കും ഇതുവരെ പുതിയ കരാറിൽ എത്താൻ സാധിക്കാതെ പോയത്.

അടുത്ത സീസൺ ആരംഭിക്കുന്നതിനു മുന്നേ വെയ്ജ് ബിൽ കുറക്കണം എന്നുള്ള കർശന നിർദേശം യുവേഫ പിഎസ്ജിക്ക് നൽകിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വലിയ സാലറി വാഗ്ദാനം ചെയ്യാൻ പിഎസ്ജിക്ക് സാധിക്കില്ല. മാത്രമല്ല പിഎസ്ജിയുടെ ഭാവി പ്രോജക്റ്റിന്റെ കാര്യത്തിലും ലയണൽ മെസ്സി ഉറപ്പ് ആവശ്യപ്പെടുന്നുണ്ട്. മികച്ച ഒരു പ്രോജക്ട് തന്നെ പിഎസ്ജിയിൽ നിന്നും അടുത്ത സീസണിൽ മെസ്സി പ്രതീക്ഷിക്കുന്നുണ്ട്.

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കും താല്പര്യമുണ്ട്.പക്ഷേ മെസ്സി നിലവിൽ അതിലൊന്നും ശ്രദ്ധിക്കുന്നില്ല. യൂറോപ്പിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ ഒരു ഡിമാൻഡ് പിഎസ്ജി അംഗീകരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *