എന്തുകൊണ്ടാണ് പിഎസ്ജി യൂറോപ്പിലെ സാധാരണ ക്ലബ്ബ് മാത്രമാകുന്നത്?മുൻ പ്രസിഡന്റ് പറയുന്നു.

2011 ലാണ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് യഥാർത്ഥത്തിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ സ്വന്തമാക്കുന്നത്.അതിനുശേഷം ക്ലബ്ബിന്റെ വളർച്ച അതിവേഗത്തിലായിരുന്നു.ഒരുപാട് സൂപ്പർ താരങ്ങളെ ഈ കാലയളവിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. ലീഗ് വണ്ണിൽ സർവ്വാധിപത്യം പുലർത്താനും പിഎസ്ജിക്ക് സാധിച്ചിരുന്നു.

പക്ഷേ ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്നുള്ളത് ഇപ്പോഴും പിഎസ്ജിക്ക് ഒരു സ്വപ്നമായി കൊണ്ട് തന്നെ അവശേഷിക്കുകയാണ്. ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പിഎസ്ജി പുറത്താവുകയായിരുന്നു.മുൻ പിഎസ്ജി പ്രസിഡന്റായിരുന്ന മിഷേൽ ഡെനിസോട്ട് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാത്തിടത്തോളം കാലം യൂറോപ്പിലെ ഒരു സാധാരണ ടീം മാത്രമായിരിക്കും പിഎസ്ജി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മുൻ പിഎസ്ജി പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി ഒരു വലിയ ക്ലബ്ബായി മാറിയിട്ടുണ്ട്,അതിനെക്കാൾ ഉപരി ഒരു വലിയ കമ്പനി തന്നെയാണ്.പക്ഷേ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ ഒന്നായി മാറാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടില്ല.നിങ്ങൾക്ക് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായി മാറണമെങ്കിൽ നിങ്ങൾ നിർബന്ധമായും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരിക്കണം. പക്ഷേ ഇവിടെ കേവലം ബിസിനസ് മാത്രമാണ് നടക്കുന്നത്. പ്രശ്നം പരിശീലകരുടേത് അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. കാരണം അവർ വരുന്നതിനു മുന്നേയും പോയതിനുശേഷം അവർ മികച്ചവരായി തന്നെ തുടരുന്നു “ഇതാണ് മുൻ പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും വലിയ തുക ചിലവഴിച്ചിട്ടും ഒരുപാട് സൂപ്പർതാരങ്ങളെ എത്തിച്ചിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാതെ പോകുന്നത് പിഎസ്ജിക്ക് വലിയ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഒരു അഴിച്ചുപണി നടത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *