അൽ നസ്റിന്റെ തോൽവി, പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ പരാജയം രുചിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ നസ്റിനെ അൽ ഇത്തിഹാദ് പരാജയപ്പെടുത്തിയത്.റൊമാരിഞ്ഞോ നേടിയ ഗോൾ ആണ് അൽ നസ്റിന് വിജയം സമ്മാനിച്ചത്.
മത്സരശേഷം വളരെയധികം നിരാശയോടെ കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടിരുന്നത്.എല്ലാവരോടും ദേഷ്യപ്പെടുകയും ബോട്ടിൽ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന റൊണാൾഡോയെ കാണാമായിരുന്നു.ഇപ്പോഴിതാ ഈ തോൽവിയിൽ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. തന്റെ ട്വിറ്ററിലൂടെയാണ് ഇതിനെക്കുറിച്ച് റൊണാൾഡോ എഴുതിയിരിക്കുന്നത്.
Disappointed with the result, but we stay focused on our season and the games ahead.💪🏼
— Cristiano Ronaldo (@Cristiano) March 9, 2023
Thank you Al Nassr fans for your support, we know we can count on you!🙌🏼💛💙 pic.twitter.com/9L61mC2Jfn
” ഈ റിസൾട്ടിൽ ഞങ്ങൾക്ക് വളരെയധികം നിരാശയുണ്ട്. പക്ഷേ ഇനി വരുന്ന മത്സരങ്ങളിലും ബാക്കിയുള്ള സീസണിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കും.അൽ നസ്ർ ആരാധകരോട് ഞങ്ങൾ നന്ദി പറയുന്നു. തീർച്ചയായും നിങ്ങളെ ഞങ്ങൾ പരിഗണിക്കുന്നുണ്ട് “ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരിക്കുന്നത്.
ഏതായാലും ഈ തോൽവിയോട് കൂടി ഒന്നാം സ്ഥാനം അൽ നസ്റിന് നഷ്ടമായിരുന്നു.അൽ ഇത്തിഹാദ് തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇപ്പോൾ ഉള്ളത്.