നെയ്മർ ക്ലബ്ബ് വിടണമെന്ന് പിഎസ്ജി, നടക്കില്ലെന്ന് താരം,എന്ത് സംഭവിക്കും ?

ഈ സീസണിന്റെ തുടക്കം തൊട്ടെ തകർപ്പൻ പ്രകടനമായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ നടത്തിയിരുന്നത്. ഈ സീസണിൽ ആകെ 18 ഗോളുകളും 17 അസിസ്റ്റുകളും നേടാൻ നെയ്മർക്ക് സാധിച്ചിരുന്നു. പക്ഷേ ഒരിക്കൽ കൂടി പരിക്ക് നെയ്മർക്ക് വില്ലൻ ആവുകയായിരുന്നു.ഇതോടെ നെയ്മറുടെ ഈ സീസൺ അവസാനിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് പരിക്കേറ്റത്. താരത്തിന്റെ ആങ്കിളിനാണ് പരിക്ക് പിടികൂടിയിട്ടുള്ളത്.ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നെയ്മർക്ക് സർജറി ആവശ്യമാണെന്നും മൂന്നോ നാലോ മാസം പുറത്തിരിക്കേണ്ടി വരുമെന്നും പിഎസ്ജി അറിയിച്ചതോടുകൂടി എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു.

നിലവിൽ 2027 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. എന്നാൽ നെയ്മറുടെ കാര്യത്തിൽ പിഎസ്ജി ഇപ്പോൾ സംതൃപ്തരല്ല.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് നെയ്മറെ പറഞ്ഞു വിടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ഡ്രസ്സിംഗ് റൂമിൽ വെച്ച് നെയ്മറും കാമ്പോസും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.നെയ്മറെ ആവശ്യമില്ല എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ നിലപാട്.പക്ഷേ നെയ്മർ ജൂനിയർ ക്ലബ്ബിനകത്ത് ഹാപ്പിയാണ്. അദ്ദേഹം വരുന്ന സമ്മറിൽ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല. ക്ലബ്ബ് വിട്ടുപോവാൻ അദ്ദേഹം തയ്യാറാകുകയുമില്ല. നെയ്മറേ ഒഴിവാക്കുക എന്നുള്ളതും പിഎസ്ജിക്ക് എളുപ്പമുള്ള ഒരു കാര്യമല്ല.എന്തെന്നാൽ നെയ്മറുടെ ഉയർന്ന സാലറി തന്നെയാണ് തടസ്സമായി നിലകൊള്ളുന്നത്. ഏതായാലും ഈ വിഷയത്തിൽ ആരായിരിക്കും മുട്ടുമടക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *