തുർക്കിയെ കൈപിടിച്ചുയർത്തണം, പങ്കാളിയായി കിലിയൻ എംബപ്പേയും!

കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി ആയിരുന്നു ലോകത്ത് തന്നെ നടുക്കിയ ഒരു ഭൂകമ്പം നടന്നത്.7.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം കനത്ത നാശനഷ്ടങ്ങളാണ് തുർക്കിയിലും സിറിയയിലും ഉണ്ടാക്കിയത്. ഏകദേശം 44,000 ത്തോളം ആളുകൾക്കാണ് തുർക്കിയിൽ ജീവൻ നഷ്ടമായത്. സിറിയയിൽ 5000 ത്തോളം ആളുകൾക്കും സ്വജീവൻ നഷ്ടമായി.

ഇരു രാജ്യങ്ങൾക്കും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സഹായങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. തുർക്കിയെ പുനർനിർമ്മിക്കാൻ അവിടുത്തെ പ്രധാനപ്പെട്ട ടിവി ചാനലായ TRT SPOR ഒരു ധനസമാഹരണം നടത്തുന്നുണ്ട്. ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയും ഇതിന്റെ ഭാഗമായിട്ടുണ്ട്.ആ ടിവി ചാനലിന് ഒരു അഭിമുഖം നൽകി കൊണ്ടാണ് എംബപ്പേ തന്റെ സപ്പോർട്ട് അറിയിച്ചത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തുർക്കിഷ് ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല. ഈ പ്രോഗ്രാം ഒരു അസാധാരണമായ പ്രോഗ്രാമാണ്. ഫുട്ബോൾ ലോകവും മറ്റുള്ള ജനങ്ങളും തുർക്കിയെ സപ്പോർട്ട് ചെയ്യുന്നു എന്നുള്ളതാണ് ഈ പ്രോഗ്രാമിലൂടെ തെളിയിക്കപ്പെടുന്നത്.തുർക്കിയെ പുനർ നിർമ്മിക്കുന്നതിന് വേണ്ടി ഞങ്ങൾ എല്ലാവരും കഴിയാവുന്ന അത്ര സഹായങ്ങൾ നൽകും. ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആദരം തന്നെയാണ്. തീർച്ചയായും ഞാൻ എല്ലാവർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്.എത്രയും പെട്ടെന്ന് തുർക്കിയെ പുനർനിർമ്മിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.എന്നിട്ട് ഞങ്ങൾക്ക് ഒരിക്കൽ കൂടി തുർക്കിയിൽ കളിക്കണം. കുട്ടികളുടെ മുഖത്തേക്ക് പുഞ്ചിരിയെ നമ്മൾ വീണ്ടും തിരിച്ചു കൊണ്ടുവരണം “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

നേരത്തെ തന്നെ താൻ ഒപ്പിട്ടു നൽകിയ ജഴ്സി ലേലത്തിന് വെക്കാൻ കിലിയൻ എംബപ്പേ സമ്മതം അറിയിച്ചിരുന്നു.സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവരൊക്കെ ഇത്തരത്തിൽ പങ്കാളികളായിട്ടുണ്ട്.മെറിഹ് ഡെമിറാൽ വഴിയാണ് ഈ ജേഴ്സികൾ ലേലം ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *