വിസ്മയിപ്പിച്ച് എംബപ്പേ,ഇനി പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ.

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ചാണ് ഈ തകർപ്പൻ വിജയം പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ മികവിലാണ് പിഎസ്ജി വിജയിച്ചു കയറിയത്.

മത്സരത്തിൽ മികച്ച പ്രകടനമാണ് എംബപ്പേ നടത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ മത്സരത്തിൽ എംബപ്പേ നേടിയത്.ഹാട്രിക്ക് നേടാനുള്ള ഒരു സുവർണ്ണാവസരം ഉണ്ടായിരുന്നുവെങ്കിലും എംബപ്പേ അത് തുലച്ചു കളയുകയായിരുന്നു. എന്നിരുന്നാൽ പോലും ഒരു റെക്കോർഡ് കരസ്ഥമാക്കാൻ എംബപ്പേ കഴിഞ്ഞിട്ടുണ്ട്.

അതായത് പിഎസ്ജിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിലേക്കാണ് എംബപ്പേ ഇപ്പോൾ എത്തിയിട്ടുള്ളത്. അവരുടെ ഇതിഹാസമായ എഡിൻസൺ കവാനിക്കൊപ്പമാണ് എംബപ്പേ ഈ റെക്കോർഡ് പങ്കിടുന്നത്. രണ്ട് പേരും 200 ഗോളുകളാണ് പിഎസ്ജിക്ക് വേണ്ടി കരസ്ഥമാക്കിയിട്ടുള്ളത്.

301 മത്സരങ്ങളിൽ നിന്നാണ് കവാനി 200 ഗോളുകൾ നേടിയെങ്കിൽ എംബപ്പേക്ക് 200 ഗോളുകൾ നേടാൻ ആവശ്യമായി വന്നത് കേവലം 247 മത്സരങ്ങളാണ്. മാത്രമല്ല 24 വയസ്സിനുള്ളിൽ തന്നെ ഈ റെക്കോർഡ് കരസ്ഥമാക്കാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്. തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *