അദ്ദേഹം എന്നോടൊപ്പം ദേശീയ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ : സൂപ്പർതാരത്തെ പുകഴ്ത്തി ഹാലന്റ്.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ആർബി ലീപ്സിഗാണ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സിറ്റിക്ക് വേണ്ടി റിയാദ് മഹ്റസ് ഗോൾ നേടിയപ്പോൾ ഗ്വാർഡിയോളാണ് ലീപ്സിഗിന്റെ സമനില ഗോൾ നേടിയത്.
ഈ മത്സരത്തിന് മുന്നോടിയായി കനാൽ പ്ലസിനോട് സംസാരിക്കുന്ന വേളയിൽ സിറ്റി സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് കിലിയൻ എംബപ്പേയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു അത്ഭുതപ്രതിഭാസമാണ് എംബപ്പേ എന്നാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.എംബപ്പേ തന്നോടൊപ്പം നോർവേ ദേശീയ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും ഹാലന്റ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Quand Erling Haaland est impressionné par Kylian Mbappé 😱#RBLMCI | #UCL pic.twitter.com/qhjE9vMgjm
— CANAL+ Foot (@CanalplusFoot) February 22, 2023
” ഒരുപാട് മികച്ച താരങ്ങൾ ഇന്ന് ഫുട്ബോൾ ലോകത്തുണ്ട്. അതിലൊരു താരമാണ് കിലിയൻ എംബപ്പേ.വളരെ കരുത്തനായ താരമാണ് അദ്ദേഹം. അദ്ദേഹം ഫ്രാൻസിന് വേണ്ടി കളിക്കുന്നു എന്നുള്ള കാര്യത്തിൽ ഫ്രഞ്ച്കാർ ഭാഗ്യമുള്ളവരാണ്. അദ്ദേഹം നോർവെ ദേശ ടീമിൽ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അത് സാധ്യമല്ലല്ലോ. തീർച്ചയായും അദ്ദേഹം ഇൻഗ്രേഡിബിൾ ആയ ഒരു താരമാണ്. ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് അദ്ദേഹം. ഒരുപാട് കാലമായി അദ്ദേഹം ടോപ്പ് ലെവലിൽ കളിക്കുന്നു.ഇനിയും ഇതുപോലെ ഒരുപാട് വർഷങ്ങൾ അദ്ദേഹം മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് എംബപ്പേയെ കുറച്ച് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ രണ്ടു താരങ്ങളും ഇപ്പോൾ തങ്ങളുടെ ടീമുകൾക്ക് വേണ്ടി പുറത്തെടുക്കുന്നത്. ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം 31 മത്സരങ്ങൾ കളിച്ച ഹാലന്റ് 32 ഗോളുകളും നേടിയിട്ടുണ്ട്.