MNM പൊളിക്കാൻ ആലോചന നടത്തി പിഎസ്ജി,മെസ്സി, നെയ്മർ എന്നിവരുടെ കാര്യം പരിഗണനയിൽ.
ലോക ഫുട്ബോളിലെ ഏറ്റവും താരസമ്പന്നമായ മുന്നേറ്റനിരയുള്ള ടീമാണ് പിഎസ്ജി. ഫുട്ബോൾ ലോകത്തെ മൂന്ന് സൂപ്പർതാരങ്ങൾ അവരുടെ മുന്നേറ്റ നിരയിലുണ്ട്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമാണ് ആ മൂന്ന് താരങ്ങൾ.
എന്നാൽ പേരിനും പെരുമക്കുമൊത്ത ഒരു മികവ് ഈ കൂട്ടുകെട്ടിന് പിഎസ്ജിയിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം. പ്രത്യേകിച്ച് യുവേഫ ചാമ്പ്യൻസ് ലീഗുകളിൽ ഇവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടിനെ കുറിച്ച് ഇപ്പോൾ പിഎസ്ജി രണ്ടാമതൊരു ചിന്ത തുടങ്ങിയതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
MNM ത്രയത്തെ നിലനിർത്താൻ ഇപ്പോൾ പിഎസ്ജിക്ക് താല്പര്യമില്ല. അതായത് സൂപ്പർതാരം കിലിയൻ എംബപ്പേ ക്ലബ്ബിൽ തന്നെ തുടർന്നേക്കും. നെയ്മർ ജൂനിയർ, ലയണൽ മെസ്സി എന്നിവരുടെ കാര്യത്തിലാണ് ഇപ്പോൾ പിഎസ്ജി ചർച്ചകൾ നടത്തുന്നത്.പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിൽ ഒരു അഴിച്ചുപണി ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.
Report: Lionel Messi, Neymar’s Future Under Discussion by PSG Management https://t.co/jQRIFe9na7
— PSG Talk (@PSGTalk) February 20, 2023
അതായത് നെയ്മർ ജൂനിയർക്കും ലയണൽ മെസ്സിക്കും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടേണ്ടിവന്നാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.എന്നാൽ എംബപ്പേയെയാണ് പിഎസ്ജിയുടെ പ്രോജക്ടിന്റെ കേന്ദ്രഭാഗം. കൂടാതെ ഫ്രഞ്ച് സൂപ്പർതാരങ്ങളായ മാർക്കസ് തുറാം,കോലോ മുവാനി എന്നിവരെ മുന്നേറ്റ നിരയിലേക്ക് എത്തിക്കാനും കാമ്പോസ് ഉദ്ദേശിക്കുന്നുണ്ട്. ഏതായാലും നെയ്മറും മെസ്സിയും വരുന്ന ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.