മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ എന്നിവരെപ്പോലെ ആ താരത്തെയും പരിഗണിക്കണം :സിൻചെങ്കോ പറയുന്നു

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാൾഡോയും.അതുകൊണ്ടുതന്നെ കളത്തിനകത്തും ഈ താരങ്ങൾക്ക് ആ പരിഗണന ലഭിക്കാറുണ്ട്. റഫറിമാർ ഈ താരങ്ങൾക്ക് കൂടുതൽ പ്രൊട്ടക്ഷൻ നൽകാറുണ്ട് എന്നുള്ളത് പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമാണ്.

ആ പരിഗണന ഇപ്പോൾ ആഴ്സണൽ സൂപ്പർതാരമായ ബുകയോ സാക്കക്കും ലഭിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ സിൻചെങ്കോ. പലപ്പോഴും വലിയ ഫൗളുകൾക്ക് ഇരയാവുന്ന താരമാണ് സാക്ക. ഈ വിഷയത്തിൽ റഫറിമാർ അദ്ദേഹത്തെ കൂടുതൽ പ്രൊട്ടക്ട് ചെയ്യണമെന്നാണ് സിൻചെങ്കോ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സാക്ക ഒരു അസാധാരണമായ താരമാണ്. എല്ലാ പ്രതിരോധനിര താരങ്ങൾക്കും അദ്ദേഹം ഒരു തലവേദനയാണ്. അതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തെ വലിയ രൂപത്തിൽ ഫൗൾ ചെയ്യുന്നു.ഇക്കാര്യം റഫറിമാർ മനസ്സിലാക്കണം.സൂപ്പർതാരങ്ങളായ മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ എന്നിവരുടെ ഗണത്തിൽ പെടുന്ന താരമാണ് സാക്ക. റഫറിമാർ ഇത്തരം താരങ്ങളെ പ്രൊട്ടക്ട് ചെയ്യേണ്ടതുണ്ട്.സാക്കയെ മാറ്റിനിർത്തിയാലും ഞങ്ങളുടെ മുന്നേറ്റനിര താരങ്ങൾ വളരെ അപകടകാരികളായ താരങ്ങളാണ്. തീർച്ചയായും വർദ്ധിച്ചു വരുന്ന ഫൗളുകളുടെ കാര്യത്തിൽ റഫറിമാർ നടപടികൾ സ്വീകരിക്കണം ” സിൻചെങ്കോ പറഞ്ഞു.

ഈ സീസണിൽ ആഴ്സണൽ നടത്തുന്ന കുതിപ്പിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് സാക്ക.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 ഗോളുകളും എട്ട് അസിസ്റ്റുകളും ഈ സീസണിൽ അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *