പവാർഡിന്റെ റെഡ് കാർഡ്, തകർപ്പൻ പ്രകടനമായിരുന്നുവെന്ന് പരിശീലകൻ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ എവേ മൈതാനത്ത് വിജയം നേടിയിട്ടുള്ളത്. എന്നാൽ ബയേണിന്റെ സൂപ്പർതാരമായ ബെഞ്ചമിൻ പവാർഡിന് റെഡ് കാർഡ് ലഭിച്ചത് ബയേണിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ നെയ്മറെ ഫൗൾ ചെയ്തതിന് പവാർഡിന് യെല്ലോ കാർഡ് ലഭിച്ചിരുന്നു.
മത്സരത്തിന്റെ ഏറ്റവും ഒടുവിൽ ലയണൽ മെസ്സിയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതോടുകൂടിയാണ് പവാർഡിന് റെഡ് കാർഡ് വഴങ്ങേണ്ടി വന്നത്. ഇതേക്കുറിച്ച് ബയേണിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മാൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.റെഡ് കാർഡ് വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് പവാർഡ് നടത്തിയത് എന്നാണ് ബയേൺ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pavard ☠️🚫 pic.twitter.com/5h7ALY20b0
— ناصر ⚽️ (@NasserBavaria) February 15, 2023
” ബെഞ്ചമിൻ പവാർഡ് റെഡ് കാർഡ് വഴങ്ങി എന്നുള്ളത് നല്ല ഒരു കാര്യമല്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ബ്രില്ല്യന്റ് മത്സരമായിരുന്നു. ലയണൽ മെസ്സി വളരെ വേഗത്തിലായിരുന്നു ആ സമയത്ത് കുതിച്ചുകൊണ്ടിരുന്നത്.ടാക്കിൾ ചെയ്യണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അതൊരു 50-50 അവസരമായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം ആയിരുന്നു അത്. രണ്ടാം പാദത്തിൽ അദ്ദേഹം ഇല്ല എന്നുള്ളത് നല്ല ഒരു കാര്യമല്ല.പക്ഷേ ഇന്ന് അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിയത്, പ്രധാനപ്പെട്ട റോളിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാർച്ച് എട്ടാം തീയതിയാണ് ഇതിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നടക്കുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് മത്സരം എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.