ഇതാണ് യഥാർത്ഥ റാഫീഞ്ഞ, വിമർശകരുടെ വായടപ്പിച്ച് താരം മിന്നും ഫോമിൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്. പക്ഷേ ബാഴ്സയിൽ മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കൂടാതെ ആഴ്സണൽ ഉൾപ്പെടെയുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും റാഫീഞ്ഞയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ റാഫീഞ്ഞ ഇപ്പോൾ യഥാർത്ഥ റാഫിഞ്ഞയായി മാറിയിട്ടുണ്ട്. അദ്ദേഹം എങ്ങോട്ടും പോവില്ല എന്നുള്ളത് മാത്രമല്ല ബാഴ്സയുടെ നിർണായ താരമായി മാറാനും ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ബാഴ്സക്ക് വേണ്ടി കളിച്ച ആദ്യത്തെ 14 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമായിരുന്നു താരത്തിന് നേടാൻ സാധിച്ചിരുന്നത്.ഇതോടെയായിരുന്നു വിമർശനങ്ങൾ വന്നിരുന്നത്. പക്ഷേ അവസാനമായി ബാഴ്സക്ക് വേണ്ടി കളിച്ച 15 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും 7 അസിസ്റ്റുകളും നേടാൻ ഈ താരത്തിന് സാധിച്ചു.ആകെ 8 അസിസ്റ്റുകൾ നേടിയ റാഫീഞ്ഞയാണ് ഈ സീസണിൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം.ഡെമ്പലെയാണ് ഈ ബ്രസീലിയൻ താരം മറികടന്നിട്ടുള്ളത്.

ആകെ ഈ സീസണിൽ ആറ് ഗോളുകളാണ് റാഫീഞ്ഞ നേടിയിട്ടുള്ളത്.ഈ സീസണൽ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം റാഫീഞ്ഞയാണ്. മാത്രമല്ല 2023ൽ 8 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ റാഫീഞ്ഞക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടുന്ന ലാലിഗ താരമായി മാറാനും ഇപ്പോൾ റാഫിഞ്ഞക്ക് കഴിഞ്ഞു.

ചുരുക്കത്തിൽ തന്റെ യഥാർത്ഥ മികവ് ഈ ബ്രസീൽ താരം പുറത്തെടുത്തു കഴിഞ്ഞു.ഈ സീസണിൽ ഇനി റാഫിഞ്ഞ ബാഴ്സക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *