ഗോൾകീപ്പറുടെ വൻ മണ്ടത്തരം,അർജന്റീന പുറത്ത്, വേൾഡ് കപ്പിനും യോഗ്യതയില്ല!
ഇന്നലെ നടന്ന അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിലും അർജന്റീനക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയാണ് അർജന്റീന പരാജയപ്പെടുത്തിയിട്ടുള്ളത്. അർജന്റീനയുടെ ഗോൾ കീപ്പറായ ഹെരേരയുടെ വൻ അബദ്ധമാണ് തോൽവിക്ക് കാരണമായത്.
പകരക്കാരനായി വന്ന കൊളംബിയൻ താരം ഫൂന്റസിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് അർജന്റീന ഗോൾകീപ്പർക്ക് കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ കൈകളിൽ നിന്നും വഴുതി കാലിനിടയിലൂടെ ബോൾ ഗോൾ വലയിൽ എത്തുകയായിരുന്നു.ഈ ഗോളിനാണ് അർജന്റീന പരാജയപ്പെട്ടതും സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായതും.മാത്രമല്ല വരുന്ന അണ്ടർ 20 വേൾഡ് കപ്പിന് യോഗ്യത നേടാനും ഇപ്പോൾ അർജന്റീനക്ക് സാധിക്കാതെ പോവുകയായിരുന്നു.
¡El gol de la clasificación para @FCFSeleccionCol! Juan Fuentes ingresó desde el banco y anotó el tanto de la victoria. ⚽️
— CONMEBOL.com (@CONMEBOL) January 28, 2023
CONMEBOL #Sub20 pic.twitter.com/tx6rV73gmv
നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും മൂന്നു തോൽവിയും ആയി കേവലം മൂന്ന് പോയിന്റ് മാത്രമാണ് അർജന്റീനക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.മശെരാനോയാണ് അർജന്റീനയുടെ പരിശീലകൻ. അതേസമയം 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയ ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്. ബ്രസീലിനെ കൂടാതെ കൊളംബിയ,പരാഗ്വ,ഉറുഗ്വ എന്നിവരാണ് അടുത്തഘട്ടത്തിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.
മശെരാനോക്ക് കീഴിൽ ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ പോലും അർജന്റീനയുടെ അണ്ടർ 20 ടീമിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനം ഒഴിയുകയാണ് എന്നുള്ള പ്രസ്താവനയും നടത്തിയിട്ടുണ്ട്.