ക്രിസ്റ്റ്യാനോ ഗോളവസരം പാഴാക്കിയത് തിരിച്ചടിയായി : തുറന്ന് പറഞ്ഞ് അൽ നസ്ർ കോച്ച്
ഇന്നലെ നടന്ന സൗദി അറേബ്യൻ സൂപ്പർ കപ്പിൽ വമ്പൻമാരായ അൽ നസ്സ്ർ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ ഇത്തിഹാദ് അൽ നസ്റിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി അൽ നസ്ർ സൂപ്പർ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിന്റെ സ്റ്റാർട്ടിങ് 11ൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതുവരെ അൽ നസ്ർ ജേഴ്‌സിയിൽ അദ്ദേഹം ഗോൾ കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇന്നലത്തെ മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച ഒരു ഗോൾ അവസരം റൊണാൾഡോ പാഴാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അൽ നസ്ർ പരിശീലകനായ റൂഡി ഗാർഷ്യ മത്സര ശേഷം ഒരു രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോക്ക് ആ അവസരം പാഴാക്കിയത് തിരിച്ചടിയായി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Cristiano Ronaldo has been blamed for Al-Nassr's semi-final exit 😳
— GOAL News (@GoalNews) January 27, 2023
” ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച ഒരു ഗോളവസരം അദ്ദേഹം പാഴാക്കിയിരുന്നു. അതാണ് മത്സരത്തിന്റെ ഗതി തിരിച്ചത്.അത് ഞങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്തു ” ഇതാണ് അൽ നസ്ർ പരിശീലകനായ റൂഡി ഗാർഷ്യ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 13 മത്സരങ്ങളിൽ ഒന്നിൽ പോലും അൽ നസ്ർ പരാജയം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.ഈ പരാജയം അവർക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ്.ഇനി സൗദി അറേബ്യൻ പ്രോ ലീഗിൽ നടക്കുന്ന മത്സരത്തിൽ അൽ ഫത്തേഹാണ് അൽ നസ്റിന്റെ എതിരാളികൾ.