യുവന്റസിന് പണി കിട്ടി,15 പോയിന്റ് കുറച്ചു, പത്താം സ്ഥാനത്ത് !

ഈ സീസണിന്റെ തുടക്കത്തിൽ അത്ര മികച്ച രൂപത്തിൽ കളിക്കാൻ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ മികച്ച പ്രകടനം നടത്തിക്കൊണ്ട് അവർ മുന്നോട്ട് കയറിവരുന്ന ഒരു സമയമായിരുന്നു. എന്നാൽ ഒരു വലിയ തിരിച്ചടി ഇപ്പോൾ യുവന്റസിന് വേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളിലെ ശിക്ഷ നടപടികൾ അവർക്ക് ഇപ്പോൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ദി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ആണ് സാമ്പത്തിക ക്രമക്കേടുകളിൽ യുവന്റസും അവരുടെ അധികൃതരും കുറ്റക്കാരാണ് എന്നുള്ള കാര്യം കണ്ടെത്തിയിട്ടുള്ളത്. താരങ്ങളുടെ ട്രാൻസ്ഫറിന്റെ കാര്യത്തിലും സാലറിയുടെ കാര്യത്തിലുമൊക്കെ വലിയ രൂപത്തിലുള്ള തെറ്റായ യുവന്റസ് പങ്കുവെച്ചിരുന്നത്. ഇത് തെളിഞ്ഞതോടുകൂടിയാണ് FIGC യുവന്റസിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

യുവന്റസിന്റെ 15 പോയിന്റ് ആണ് ഇവർ കുറച്ചിട്ടുള്ളത്. അതായത് നിലവിൽ സിരി എയിൽ യുവന്റസ് പത്താം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് നിലവിൽ ഇറ്റാലിയൻ ക്ലബ്ബിന് ഉള്ളത്.വലിയ തിരിച്ചടി തന്നെയാണ് ഇതിലൂടെ ക്ലബ്ബിന് ഏൽക്കേണ്ടി വന്നിട്ടുള്ളത്. മാത്രമല്ല ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്കും ഇപ്പോൾ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഏതായാലും ഇതിനെതിരെ അപ്പീൽ പോവാനുള്ള ഒരുക്കത്തിൽ തന്നെയാണ് യുവന്റസ്. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിക്ക് മുമ്പാകെ ആയിരിക്കും അപ്പീൽ സമർപ്പിക്കുക. യുവന്റസ് കുറ്റക്കാരാണോ അല്ലയോ എന്ന് തെളിയിക്കാൻ മാത്രമേ ഈ കമ്മിറ്റിക്ക് സാധിക്കുകയുള്ളൂ.അല്ലാതെ ഈ വിലക്ക് നീക്കാൻ കമ്മിറ്റിക്ക് അധികാരമില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *