യൂറോപ്പിലെ എല്ലാം നേടിയതുകൊണ്ടാണ് ഇവിടെ എത്തിയത്, ഞാൻ അതുല്യനായ ഫുട്ബോൾ താരം: ക്രിസ്റ്റ്യാനോ റൊണാൾഡോ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ ഇന്നലെ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. വലിയ വരവേൽപ്പാണ് റൊണാൾഡോക്ക് അൽ നസ്സ്ർ ആരാധകർ നൽകിയിരുന്നത്. തുടർന്ന് അദ്ദേഹം ക്ലബ്ബിന്റെ പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.
ഏതായാലും തന്റെ അവതരണ ചടങ്ങിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് റൊണാൾഡോ സംസാരിച്ചിട്ടുണ്ട്.അൽ നസ്സ്റിൽ ജോയിൻ ചെയ്യാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിൽ താൻ എല്ലാം നേടിയതും അതുകൊണ്ടാണ് ഇവിടേക്ക് എത്തിയത് എന്നുമാണ് റൊണാൾഡോ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo has nothing left to prove in Europe 😤 pic.twitter.com/7KDWIWc3GZ
— ESPN FC (@ESPNFC) January 3, 2023
” യൂറോപ്പിലെ എന്റെ ജോലി അവസാനിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകൾക്ക് വേണ്ടിയാണ് ഞാൻ കളിച്ചിട്ടുള്ളത്.മാത്രമല്ല യൂറോപ്പിലെ എല്ലാം ഞാൻ നേടുകയും ചെയ്തു.ഇവിടേക്ക് എത്താൻ ആയതിൽ ഞാൻ ഹാപ്പിയാണ്.എനിക്ക് അഭിമാനവുമുണ്ട്. ഇവിടുത്തെ ലെവൽ എന്താണ് എന്നുള്ളത് പല ആളുകൾക്കും അറിയില്ല.ഞാൻ ഒരു അതുല്യനായ താരമാണ്,അതുകൊണ്ടാണ് എനിക്ക് അതുല്യമായ ഒരു കോൺട്രാക്ട് ലഭിച്ചിട്ടുള്ളത്.എന്നെ സംബന്ധിച്ചിടത്തോളം ഇത് സാധാരണമായ ഒരു കാര്യമാണ് ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
വലിയ സാലറിയാണ് റൊണാൾഡോ ഈ സൗദി അറേബ്യൻ ക്ലബ്ബിൽ ലഭിക്കുക.ഇതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി മാറാൻ റൊണാൾഡോക്ക് സാധിക്കുകയും ചെയ്തിരുന്നു. 2025 വരെയാണ് അൽ നസ്സ്റിൽ റൊണാൾഡോയെ കാണാൻ സാധിക്കുക.