ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയതിന് പിന്നാലെ റയൽ സൂപ്പർതാരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു,നടന്നില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതോടുകൂടി അൽ നസ്ർ എന്ന ക്ലബ്ബാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് എങ്ങും ചർച്ചയായിരിക്കുന്നത്. വലിയ സാലറിയാണ് റൊണാൾഡോക്ക് ഈ സൗദി അറേബ്യൻ ക്ലബ്ബ് നൽകുന്നത്. റൊണാൾഡോ എത്തിച്ചതോടുകൂടി ഫുട്ബോൾ ലോകത്തെ കൂടുതൽ സൂപ്പർതാരങ്ങളെ എത്തിക്കാൻ ഇനി കഴിയും എന്നുള്ള കോൺഫിഡൻസിലാണ് ഈ ക്ലബ്ബ് ഇപ്പോൾ ഉള്ളത്.
അതുകൊണ്ടുതന്നെ ഒരുപാട് സൂപ്പർ താരങ്ങളുടെ പേരുകൾ ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഉയർന്നുവരുന്നുണ്ട്. സെർജിയോ റാമോസ്,എങ്കോളോ കാന്റെ,സെർജിയോ ബുസ്ക്കെറ്റ്സ്,മൗറോ ഇക്കാർഡി എന്നിവരൊക്കെ അൽ നസ്ർ ലക്ഷ്യം വെക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ട്രാൻസ്ഫർ ലോകത്ത് സജീവമാണ്. ഇപ്പോൾ മറ്റൊരു വാർത്ത കൂടി പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പങ്കുവെച്ചിട്ടുണ്ട്.
🚨💣 After Cristiano Ronaldo, Al Nassr want to sign Luka Modrić in the summer. Modrić has already rejected that option. He only wants Real Madrid. @marca pic.twitter.com/CmWDV0JVYI
— Madrid Xtra (@MadridXtra) January 1, 2023
അതായത് റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ വൻ സാലറി വാഗ്ദാനം ചെയ്തുകൊണ്ട് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലുക്ക മോഡ്രിച്ചിന് വേണ്ടി ഈ സൗദി അറേബ്യൻ ക്ലബ്ബ് ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ ആ ശ്രമങ്ങൾ ഫലം കാണാതെ പരാജയപ്പെട്ടു എന്നുള്ള കാര്യം കൂടി ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്. അതായത് മോഡ്രിച്ച് ആ ഓഫർ നിരസിക്കുകയായിരുന്നു.
ഈ സീസണോട് കൂടി മോഡ്രിച്ചിന്റെ റയലുമായുള്ള കരാർ അവസാനിക്കും. പ്രായം അധികരിച്ചെങ്കിലും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ മോഡ്രിച്ച് നടത്തുന്നത്.അതുകൊണ്ടുതന്നെ ഒരു വർഷത്തേക്ക് കൂടി റയൽ മാഡ്രിഡ് കരാർ പുതുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് കൈയ്യടി നേടിയ താരമാണ് മോഡ്രിച്ച്.