ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ ചേർന്നതിനു പിന്നാലെ സഹോദരിമാർ നടത്തിയ പ്രതികരണം ഇങ്ങനെ.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് ചേക്കേറിയതാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ചർച്ചചെയ്യുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് ഏഷ്യയിലേക്ക് ചേക്കേറിയത് പലർക്കിടയിലും അത്ഭുതം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു. 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് റൊണാൾഡോ ഒപ്പ് വെച്ചിട്ടുള്ളത്.

എന്തായാലും റൊണാൾഡോ അൽ നസ്‌റിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിമാർ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരിയായ കാത്തിയ അവയ്രോ കുറിച്ചത് ഇങ്ങനെയാണ്.

” എന്റെ ജീവിതത്തിന്റെ അഭിമാനമാണ് നിങ്ങൾ.ഒരിക്കൽ കൂടി നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു ” ഇതാണ് കാത്തിയ എഴുതിയിരിക്കുന്നത്.

” എന്റെ രാജാവിന് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. ദൈവത്തിന് എല്ലാം അറിയാനും എല്ലാം ചെയ്യാനും സാധിക്കും. ഞങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവും. കാരണം നിങ്ങളാണ് ഒരേയൊരു രാജാവ് ” ഇതാണ് എൽമ അവയ്രോ കുറിച്ചിട്ടുള്ളത്.

നേരത്തെ തന്നെ റൊണാൾഡോ അൽ നസ്സ്റിന്റെ ഓഫർ സ്വീകരിക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. മറ്റൊരു ക്ലബ്ബിൽ നിന്നും ഓഫറുകൾ വരാത്തതിനാൽ റൊണാൾഡോ സൗദിയിലേക്ക് ചേക്കേറാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *