ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ടതിൽ ദുഃഖമുണ്ട് : തുറന്നുപറഞ്ഞ് യുണൈറ്റഡ് സൂപ്പർ താരം!

ഖത്തർ വേൾഡ് കപ്പിന് മുന്നേ പിയേഴ്സ് മോർഗനമായി നടത്തിയ അഭിമുഖത്തിൽ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തിയിരുന്നത്. അതിന്റെ അനന്തരഫലമായി കൊണ്ട് റൊണാൾഡോയുടെ കരാർ യുണൈറ്റഡ് റദ്ദാക്കിയിരുന്നു. നിലവിൽ റൊണാൾഡോ പുതിയ ഒരു ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്.ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം നിലകൊള്ളുന്നത്.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ ക്രിസ്ത്യൻ എറിക്സൺ റൊണാൾഡോയെ പറ്റി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിട്ടതിൽ ദുഃഖമുണ്ട് എന്നാണ് എറിക്സൺ പറഞ്ഞിട്ടുള്ളത്. പക്ഷേ റൊണാൾഡോയുടെ അഭാവത്തിലും യുണൈറ്റഡ് മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.എറിക്‌സണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ക്ലബ്ബിന്റെ ഭാഗമല്ല എന്നുള്ളത് ഞങ്ങൾക്ക് ദുഃഖം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. റൊണാൾഡോയുടെ ലെഗസിയും അദ്ദേഹത്തിന്റെ പേരും ഏത് ക്ലബ്ബിലും വളരെയധികം പ്രത്യേകതയുള്ളതാണ്.അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ്.പക്ഷേ അദ്ദേഹത്തിന്റെ അഭാവത്തിലും ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഓരോ മത്സരം കൂടുന്തോറും കഴിഞ്ഞ കാര്യങ്ങളൊക്കെ ആളുകൾ മറന്നേക്കും. റൊണാൾഡോ ഇവിടെ ഇല്ലെങ്കിലും ഞങ്ങൾ വരുന്ന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് ” ഇതാണ് എറിക്സൺ പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതിനു ശേഷം നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയായിരുന്നു യുണൈറ്റഡ് ആദ്യ മത്സരം കളിച്ചത്. ആ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *