അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാവുമോ എൻസോ? ലിസ്റ്റ് ഇതാ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് പുറത്തെടുത്തിട്ടുള്ളത്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിക്കാൻ ഈയൊരു ബെൻഫിക സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം എൻസോ ഫെർണാണ്ടസായിരുന്നു സ്വന്തമാക്കിയിരുന്നത്.

താരത്തിന്റെ ഈ മികവിൽ ആകൃഷ്ടരായിക്കൊണ്ട് ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ ഇപ്പോൾ എൻസോക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമൊക്കെ ഈ അർജന്റീന താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.120 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. അത് ലഭിക്കാതെ വിട്ടു നൽകാൻ ബെൻഫിക്ക ഇപ്പോൾ ഒരുക്കവുമല്ല.

120 മില്യൺ യൂറോ ലഭിച്ചുകൊണ്ട് എൻസോ ക്ലബ്ബ് വിടുകയാണെങ്കിൽ അത് ഒരു അർജന്റീന താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയായി മാറും. നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ഗോൺസാലോ ഹിഗ്വയ്ൻ ആണ്.2016/17 സീസണിൽ നാപ്പോളിയിൽ നിന്നും യുവന്റസിലേക്ക് 90 മില്യൺ യൂറോക്കാണ് ഹിഗ്വയ്ൻ യുവന്റസിൽ എത്തിയിരുന്നത്. ഏതായാലും അർജന്റീന ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വിലപിടിപ്പുള്ള 5 താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

1-ഹിഗ്വയ്ൻ – നാപ്പോളിയിൽ നിന്നും യുവന്റസിലേക്ക് – 90 മില്യൺ യൂറോ

2- എയ്ഞ്ചൽ ഡി മരിയ – റയലിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് -75 മില്യൺ യുറോ

3-ഡി മരിയ – യുണൈറ്റഡിൽ നിന്നും പിഎസ്ജിയിലേക്ക് – 63 മില്യൺ യൂറോ

4- ലിസാൻഡ്രോ മാർട്ടിനസ് – അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് -57.3 മില്യൺ യൂറോ.

5-ഹെർനൻ ക്രസ്‌പോ – പാർമയിൽ നിന്നും ലാസിയോയിലേക്ക് -56.8 മില്യൺ യുറോ

ഈ താരങ്ങൾക്ക് ഒക്കെയാണ് അർജന്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ചിട്ടുള്ളത്. ഇവരൊക്കെ മറികടക്കാൻ എൻസോക്ക് കഴിയുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *