ഭാവി നിനക്കുള്ളതാണ്: PSGയുടെ സ്റ്റേഡിയത്തിൽ എംബപ്പേ അനുകൂല ബാനറും ചാന്റും!

ഖത്തർ വേൾഡ് കപ്പിൽ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നു. 8 ഗോളുകൾ നേടിയ കിലിയൻ എംബപ്പേ തന്നെയായിരുന്നു വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ്. പക്ഷേ ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ വലിയ നിരാശ സമ്മാനിച്ചിരുന്നു.

ഏതായാലും ഇന്നലെ പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിനിടെ കിലിയൻ എംബപ്പേക്ക് വലിയ വരവേൽപ്പാണ് ആരാധകർ നൽകിയിട്ടുള്ളത്.എംബപ്പേയെ പിന്തുണച്ചു കൊണ്ടുള്ള ബാനറുകളും ചാന്റുകളുമൊക്കെ സ്റ്റേഡിയത്തിൽ ഉയരുകയായിരുന്നു. മൂന്ന് ബാനറുകൾ ആണ് ആകെ പിഎസ്ജി ആരാധകർ ഉയർത്തിയിട്ടുള്ളത്.

‘ കിലിയൻ,ഭാവി നിങ്ങൾക്കുള്ളതാണ് ‘ ‘ വേൾഡ് കപ്പിലെ ടോപ് സ്കോറർ, ഒരു പാരീസിയൻ പ്രോഡക്റ്റ് ‘ ‘ നിങ്ങളാണ് ചാമ്പ്യൻ ‘ എന്നീ മൂന്ന് ബാനറുകൾ ആണ് പിഎസ്ജിയുടെ മൈതാനത്ത് ഉയർന്നിട്ടുള്ളത്. മാത്രമല്ല കിലിയൻ എംബപ്പേയെ അനുകൂലിച്ചു കൊണ്ടുള്ള ചാന്റുകൾ പലകുറി മുഴങ്ങുകയും ചെയ്തു.

ഇന്നലത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം സമ്മാനിച്ചത് എംബപ്പേയുടെ പെനാൽറ്റി ഗോളാണ്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടിയും തകർപ്പൻ പ്രകടനമാണ് കിലിയൻ എംബപ്പേ ഇപ്പോൾ പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ അദ്ദേഹം ആകെ 13 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!