ക്രിസ്റ്റ്യാനോയെയും സംഘത്തെയും പഞ്ഞിക്കിട്ടത് ഇബ്രാഹിമോവിച്ച്, പ്ലയെർ റേറ്റിംഗ് അറിയാം.

രണ്ട് ഗോളുകളുടെ ലീഡ് നേടിയ ശേഷം നാല് ഗോളുകൾ വഴങ്ങ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് യുവന്റസ്. ക്രിസ്റ്റ്യാനോയും റാബിയോട്ടും യുവന്റസിന് ലീഡ് നേടികൊടുത്തെങ്കിലും ഇബ്രാഹിമോവിച്ചും റെബിച്ചും അതിന് മറുപടി നൽകുകയായിരുന്നു. ദിബാലയുടെയും ഡിലൈറ്റിന്റെയും അഭാവം യുവന്റസ് നിരയിൽ നിഴലിച്ചു കണ്ടു എന്നുള്ളതിൽ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് ഡിലൈറ്റിന്റെ അഭാവമായിരുന്നു പ്രതിരോധനിരയിൽ ശരിക്കും യുവന്റസ് അറിഞ്ഞത്. അഞ്ച് മിനുട്ടിനുള്ളിൽ മൂന്ന് ഗോളുകൾ വഴങ്ങിയത് യുവന്റസിന്റെ പ്രതിരോധത്തിന്റെ പാളിച്ചകൾ കൊണ്ട് മാത്രമാണ്. ഇന്നലത്തെ മത്സരത്തിൽ ഗോളും അസിസ്റ്റുമായി യുവന്റസിനെ തകർത്തു വിട്ടത് ഇബ്രാഹിമോവിച്ചും റെബിച്ചുമാണ്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടി റേറ്റിംഗ് ഇരുവർക്കുമാണ്. ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് പ്രകാരം 8.3 ആണ് ഇബ്രക്ക് ലഭിച്ചിട്ടുള്ളത്. 8.2 ആണ് റെബിച്ചിന്റെ റേറ്റിംഗ്. അതേ സമയം മറുഭാഗത്ത് 7.3 നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും മോശമാക്കിയില്ല.ഇന്നലത്തെ റേറ്റിംഗ് ഇങ്ങനെയാണ്.

എസി മിലാൻ : 6.86
ഇബ്രാഹിമോവിച് : 8.3
റെബിച്ച് : 8.2
സെയിൽമേക്കേഴ്‌സ് : 6.1
ബെന്നാക്കർ : 6.8
കെസ്സീ : 7.8
പക്വറ്റ : 6.1
കോന്റി : 6.4
Kjaer : 6.6
റോമഗ്നോളി : 6.3
ഹെർണാണ്ടസ് : 7.1
ഡൊണ്ണറുമ : 6.4
കൽഹനൊഗ്ലു : 6.7(സബ് )
ലിയോ : 7.4(സബ് )
ബൊനാവെന്റുറ : 7.4(സബ്)
കലാബ്രിയ : 6.5(സബ്)
ക്രൂണിച്ച് : 6.1(സബ്)

യുവന്റസ് : 6.34
ക്രിസ്റ്റ്യാനോ : 7.3
ഹിഗ്വയ്ൻ : 6.5
ബെർണാഡ്ഷി : 6.9
റാബിയോട്ട് : 7.8
പ്യാനിക്ക് : 7.0
ബെന്റാൻകർ : 7.0
ഡാനിലോ : 6.1
ബൊനൂച്ചി : 5.1
റുഗാനി : 5.9
ക്വഡ്രാഡൊ : 6.7
സീസെസ്നി : 6.7
റാംസി : 5.7(സബ്)
മുറാടോർ : 6.0 (സബ്)
മറ്റിയൂഡി : 5.9(സബ്)
സാൻഡ്രോ : 5.4(സബ്)
കോസ്റ്റ : 5.8(സബ്)

Leave a Reply

Your email address will not be published. Required fields are marked *