എമി മാർട്ടിനസിന് വൻ വരവേൽപ്പ്,സ്വപ്നതുല്യമെന്ന് താരം!
ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനക്ക് നേടി കൊടുക്കുന്നതിൽ ലയണൽ മെസ്സിയോളം പങ്കുവഹിച്ച ഒരേയൊരു താരമേയുള്ളൂ,അത് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസാണ്. പലപ്പോഴും അർജന്റീനയുടെ രക്ഷകനാവാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരവും എമി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ എമി മാർട്ടിനസിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ജന്മനാടായ മാർ ഡെൽ പ്ലാറ്റയിൽ ഏകദേശം 140000 ആളുകളാണ് എമി മാർട്ടിനസിനെ വരവേൽക്കാൻ വേണ്ടി മാത്രം തടിച്ചുകൂടിയിരുന്നത്.മുന്നൂറോളം മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ഒരു ഉത്സവാന്തരീക്ഷം തന്നെയായിരുന്നു യഥാർത്ഥത്തിൽ എമിയുടെ ജന്മനാട്ടിൽ ഉണ്ടായിരുന്നത്.
"Mar del Plata":
— ¿Por qué es tendencia? (@porquetendencia) December 22, 2022
Por su homenaje para Emiliano Martínez pic.twitter.com/OWaGvbenDE
ഈ വരവേൽപ്പിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്. ” ഞാൻ ഇവിടെ മാർ ഡെൽ പ്ലാറ്റയിലാണ് ജനിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് ഇത്രയധികം ആളുകൾ ഇവിടെ തടിച്ചു കൂടുന്നത് ഞാൻ കാണുന്നത്.ഞങ്ങൾ മൂന്നാം കിരീടം നേടി. ഇത് മാർ ഡെൽ പ്ലാറ്റയുടെ ചരിത്രത്തിൽ ആദ്യമായാണ്.ഞാൻ നാലാമത്തെ കിരീടവും സ്വപ്നം കാണുന്നുണ്ട്. ദേശീയ ടീമിന് വേണ്ടി കളിക്കുന്ന സമയത്ത് തന്നെ ഈ നഗരത്തിന് എന്തെങ്കിലും സമ്മാനിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പും ഇപ്പോൾ നേടാൻ ഞങ്ങൾക്ക് സാധിച്ചു. ഇത് സ്വപ്നതുല്യമാണ് ” എമി പറഞ്ഞു.
അർജന്റീന ടീമിലെ ഓരോ താരങ്ങൾക്കും തങ്ങളുടെ ജന്മദേശത്ത് വലിയ സ്വീകരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഈ താരങ്ങളൊക്കെ അധികം വൈകാതെ ക്ലബ്ബിനോടൊപ്പം ചേരുകയും ചെയ്യും.