അടുത്ത വേൾഡ് കപ്പിൽ ഇന്ത്യ കളിക്കാൻ സാധ്യതയുണ്ട് : ഫിഫ പ്രസിഡന്റ്!

ഖത്തർ വേൾഡ് കപ്പിന് കഴിഞ്ഞ ദിവസം സമാപനമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയാണ് വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. ഈ കിരീടനേട്ടത്തിൽ ലയണൽ മെസ്സിയുടെ ഒരു പങ്ക് കൂടി എടുത്തു പറയേണ്ടതാണ്.

ഏതായാലും ഫിഫയുടെ പ്രസിഡണ്ടായ ജിയാനി ഇൻഫാന്റിനോയോട് ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകൻ ഇന്ത്യയെക്കുറിച്ച് ചോദിച്ചിരുന്നു.2026 വേൾഡ് കപ്പിൽ ഇന്ത്യ ഉണ്ടാവുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യമുണ്ടായിരുന്നത്.അടുത്ത വേൾഡ് കപ്പിൽ ഇന്ത്യ കളിക്കാൻ സാധ്യതയുണ്ട് എന്നാണ് ഫിഫ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്. 48 ടീമുകൾ ഉണ്ടാവുന്നതിനാലാണ് ഈ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2026 ലെ വേൾഡ് കപ്പിൽ 48 ടീമുകൾ ഉണ്ടാവും.അതുകൊണ്ടുതന്നെ തീർച്ചയായും ഇന്ത്യയ്ക്ക് അടുത്ത വേൾഡ് കപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും അവസരവും ഉണ്ട്. ഇന്ത്യൻ ഫുട്ബോളിനെ മുൻനിരയിലേക്ക് കൊണ്ടുവരാനായി ഫിഫ വലിയ രൂപത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ചെയ്യും എന്നുള്ള കാര്യത്തിൽ ഇന്ത്യൻ ആരാധകർക്ക് ഞങ്ങൾ ഉറപ്പുനൽകുന്നു ” ഇതാണ് ഫിഫയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും അടുത്ത വേൾഡ് കപ്പിൽ 48 ടീമുകൾ ഉണ്ടാവും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.ഇന്ത്യ വേൾഡ് കപ്പിന് യോഗ്യത നേടണമെങ്കിൽ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *