എംബപ്പേയെ എങ്ങനെ പൂട്ടും? അർജന്റീന കോച്ച് പറയുന്നു!
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീന ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ മത്സരം നടക്കുക.പിഎസ്ജിയിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഫൈനലിൽ നേർക്കുനേർ വരുന്നു എന്ന സവിശേഷത കൂടി ഈ മത്സരത്തിനുണ്ട്. ഈ രണ്ട് താരങ്ങളുടെയും സാന്നിധ്യം ഈ രണ്ട് ടീമുകൾക്കും വലിയ പ്രശ്നമാണ് സൃഷ്ടിക്കുക.
ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ കിലിയൻ എംബപ്പേയെ എങ്ങനെയായിരിക്കും തടയുക എന്നുള്ളത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിച്ചിരുന്നു. ഒരൊറ്റ താരം എംബപ്പേയെ തടയുന്നതിനേക്കാൾ,അതൊരു ടീമിന്റെ ജോലിയാണ് എന്നാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Lionel Scaloni: “France is not only Mbappe, they have many players who are very dangerous. Kylian is very young and he can still improve as a player.” pic.twitter.com/cjXk0mjW3I
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 17, 2022
” എംബപ്പേയെ തടയുക എന്നുള്ളത് ഒരു താരത്തിന്റെ ഉത്തരവാദിത്തേക്കാൾ ടീമിന്റെ തന്നെ ജോലിയാണ്. പക്ഷേ എംബപ്പേ മാത്രമല്ല അവിടെ ഉള്ളത്,എംബപ്പേ ഒരു മികച്ച താരം തന്നെയാണ്, എന്നിരുന്നാലും അദ്ദേഹത്തേക്കാൾ കൂടുതൽ അപകടം വിതക്കാൻ കഴിവുള്ള താരങ്ങൾ അവിടെയുണ്ട്. അദ്ദേഹത്തിലേക്ക് നല്ല രൂപത്തിൽ പന്ത് എത്തിക്കാൻ കഴിവുള്ള താരങ്ങളുമുണ്ട്.അതൊക്കെ ഞങ്ങൾ പരിഗണിക്കണം.എംബപ്പേ ഇപ്പോഴും ഒരു യുവതാരമാണ്.മാത്രമല്ല അദ്ദേഹം ഇമ്പ്രൂവ് ആവൽ തുടർന്നു കൊണ്ടേയിരിക്കുന്നു ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് എംബപ്പേ ഇപ്പോൾ പുറത്തെടുക്കുന്നത്.5 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അർജന്റീനക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക എംബപ്പേ തന്നെയായിരിക്കും.