കലാശപ്പോരിന് അർജന്റീന നിരയിൽ ആരൊക്കെയിറങ്ങും? സാധ്യത ഇലവൻ അറിയൂ!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ലയണൽ മെസ്സിയും സംഘവുമുള്ളത്. ഫ്രാൻസാണ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു മത്സരം അരങ്ങേറുക. രണ്ട് ടീമുകളും ശക്തരായതിനാൽ തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് നമ്മെ കാത്തിരിക്കുന്നത്.
ഏതായാലും ഇന്നലെ നടന്ന പരിശീലനത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ടീമിനൊപ്പം പങ്കെടുത്തിട്ടുണ്ട്. കൂടാതെ മറ്റു ചില താരങ്ങളും മടങ്ങി എത്തിയിട്ടുണ്ട്. എന്നാൽ പരിക്കിന്റെ പ്രശ്നങ്ങളുള്ള പപ്പു ഗോമസ് പരിശീലനം നടത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷനിലായിരുന്ന അക്കൂഞ്ഞ,മോന്റിയേൽ എന്നിവരെ അർജന്റീനക്ക് ലഭ്യമാണ്.
En Qatar ya es sábado. Mañana juegan Argentina – Francia por la final de La Copa del Mundo. pic.twitter.com/v3oS4pVURT
— Gastón Edul (@gastonedul) December 16, 2022
ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം. ഒരു കാര്യത്തിൽ മാത്രമാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് ഇപ്പോൾ സംശയങ്ങൾ ഉള്ളത്. അതായത് മധ്യനിരയിലേക്ക് എയ്ഞ്ചൽ ഡി മരിയയോ ഉൾപ്പെടുത്തണോ അതോ പകരം പ്രതിരോധനിരയിലേക്ക് ലിസാൻഡ്രോ മാർട്ടിനസിനെ ഉൾപ്പെടുത്തണോ എന്നുള്ള കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.ഡി മരിയ ഉണ്ടെങ്കിൽ 4-4-2 ഫോർമേഷനും അതേ സമയം ലിസാൻഡ്രോയാണെങ്കിൽ 5-3-2 ഫോർമേഷനുമായിരിക്കും സ്കലോണി ഉപയോഗപ്പെടുത്തുക.
ഏതായാലും അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.
