ബെൻസിമ ഫൈനൽ കളിക്കാനുണ്ടാവുമോ? ഫ്രഞ്ച് പരിശീലകൻ പറയുന്നു !

ഖത്തർ വേൾഡ് കപ്പിന്റെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ പരാജയപ്പെടുത്താൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വിജയം നേടിയിട്ടുള്ളത്.വരുന്ന ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് കിരീടത്തിന് വേണ്ടി പോരാടുക.

എന്നാൽ ഈ മത്സരത്തിനു വേണ്ടി സൂപ്പർതാരം ബെൻസിമ ഫ്രഞ്ച് ടീമിലേക്ക് മടങ്ങിയെത്തും എന്നുള്ള റൂമറുകൾ സജീവമാണ്. ഈ വേൾഡ് കപ്പിന്റെ സ്‌ക്വാഡിൽ ഉണ്ടായിരുന്ന താരമാണ് ബെൻസിമ. എന്നാൽ പരുക്ക് മൂലം അദ്ദേഹം പുറത്താവുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന് പകരക്കാരനെ ഉൾപ്പെടുത്താത്തതുകൊണ്ട് അദ്ദേഹം ഇപ്പോഴും സ്‌ക്വാഡിന്റെ ഭാഗം തന്നെയാണ്.

തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിൽ കഴിഞ്ഞദിവസം ബെൻസിമ പരിശീലനം നടത്തിയിരുന്നു. ഫ്രാൻസ് ഫൈനൽ പ്രവേശനം നടത്തിയതോടുകൂടി ബെൻസിമ ഖത്തറിലേക്ക് വരുമെന്നും അതിനുള്ള അനുമതി റയൽ നൽകി എന്നുമുള്ള റൂമറുകളാണ് പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരശേഷം മാധ്യമപ്രവർത്തകർ ഫ്രഞ്ച് പരിശീലകനായ ദെഷാപ്സിനോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ റൂമർ അംഗീകരിക്കാനോ അതല്ലെങ്കിൽ തള്ളിക്കളയാനോ ദെഷാപ്സ് തയ്യാറായില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അടുത്ത ചോദ്യത്തിലേക്ക് കടക്കു എന്നാണ് മാധ്യമപ്രവർത്തകരോട് ഫ്രഞ്ച് കോച്ച് പറഞ്ഞിട്ടുള്ളത്.ബെൻസീമയുടെ കാര്യത്തിൽ യാതൊരുവിധ പ്രതികരണങ്ങളും അദ്ദേഹം നടത്തിയിട്ടില്ല.അതുകൊണ്ടുതന്നെ ഫൈനലിനെ ബെൻസിമ ഉണ്ടാവുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *