ചരിത്രം കുറിച്ച് മൊറാക്കോ,കണ്ണീരോടെ ക്രിസ്റ്റ്യാനോയും സംഘവും പുറത്ത്!
ഖത്തർ വേൾഡ് കപ്പിൽ ഒരല്പം മുമ്പ് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് മൊറാക്കോ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. ഇതോടെ മൊറോക്കോ വേൾഡ് കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം വേൾഡ് കപ്പിന്റെ സെമിയിൽ പ്രവേശിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൊറോക്കോ ലീഡ് നേടുകയായിരുന്നു.അത്തിയാത്ത് അല്ലായുടെ ക്രോസിൽ നിന്ന് യൂസുഫ് എൻ നസീരീയാണ് ഹെഡറിലൂടെ ഗോൾ നേടിയത്.ഈ ഗോളിലാണ് മൊറോക്കോ വിജയം കൈവരിച്ചിട്ടുള്ളത്.
IT’S MOROCCO! 🇲🇦
— Football on BT Sport (@btsportfootball) December 10, 2022
They beat Portugal to become the first African nation to make the semi-finals of a World Cup! 🤩#FIFAWorldCup pic.twitter.com/810WOeFRao
മികച്ച രൂപത്തിൽ പിന്നീട് മൊറോക്കോയുടെ ഡിഫൻസ് കാര്യങ്ങളെ കൈകാര്യം ചെയ്യുകയായിരുന്നു. ഗോൾകീപ്പർ ബോനോയുടെ മിന്നുന്ന പ്രകടനം അവർക്ക് തുണയായി. കഴിഞ്ഞ മത്സരത്തിൽ സ്പെയിനിനെ അട്ടിമറിച്ച മൊറോക്കോ ഇവിടെയും അട്ടിമറി ആവർത്തിച്ചുകൊണ്ട് സെമിയിൽ പ്രവേശിക്കുകയായിരുന്നു.
ഏതായാലും ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള അടുത്ത മത്സരത്തിൽ ആരാണോ വിജയിക്കുന്നത് അവരെയാണ് മൊറോക്കോ നേരിടുക. ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അവസാന വേൾഡ് കപ്പിൽ കണ്ണീർ തൂകിക്കൊണ്ട് കളം വിടുന്ന കാഴ്ചക്കുമാണ് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുള്ളത്.