ക്രിസ്റ്റ്യാനോയെ പുറത്തിരുത്തണമെന്ന സർവ്വേ ഫലം, പ്രതികരിച്ച് പോർച്ചുഗീസ് പരിശീലകൻ!

ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. സ്വിറ്റ്സർലാൻഡ് ആണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല പോർച്ചുഗീസ് ആരാധകർക്കിടയിൽ ഒരു സർവ്വേ കഴിഞ്ഞദിവസം നടത്തിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും പുറത്തിരുത്തണമോ എന്നായിരുന്നു ചോദ്യം.അതിൽ ഭൂരിഭാഗം പേരും പറഞ്ഞത് റൊണാൾഡോയെ പുറത്തിരുത്തണം എന്നായിരുന്നു. മാത്രമല്ല ഇന്നലത്തെ പ്രസ് കോൺഫറൻസിൽ പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടൊ സാൻഡോസിനോട് മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിക്കുകയും ചെയ്തു. എന്നാൽ ആളുകളുടെ അഭിപ്രായമനുസരിച്ചല്ല താൻ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് പോർച്ചുഗൽ കോച്ച് പറഞ്ഞത്.

” എനിക്ക് ആളുകളുടെ അഭിപ്രായം പരിഗണിക്കേണ്ട ആവശ്യമില്ല.ഞാൻ വാർത്തകൾ വായിക്കാറില്ല, എനിക്ക് ഈ മത്സരത്തിനു വേണ്ടി മൂന്ന് ദിവസങ്ങൾ മാത്രമാണ് തയ്യാറെടുക്കാൻ സമയം ലഭിച്ചത്. ഞാൻ ഇതേക്കുറിച്ച് ഒരുപാടൊന്നും ചിന്തിക്കുന്നില്ല. ഞാൻ എപ്പോഴും കളത്തിൽ മികച്ച പ്രകടനം നടത്താൻ കെൽപ്പുള്ള ടീമിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. ഞാൻ ഇവിടേക്ക് എത്തിയത് മുതൽ പോർച്ചുഗൽ ടീമിനെ നല്ല രൂപത്തിൽ പരിശീലിപ്പിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം ” ഇതാണ് ഫെർണാണ്ടോ സാൻഡോസ് പറഞ്ഞിട്ടുള്ളത്

ഏതായാലും റൊണാൾഡോ ഇന്നത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇയർ വേൾഡ് കപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *