ബ്രസീൽ എന്തുകൊണ്ട് തോറ്റു? ലളിതമായി പറഞ്ഞ് ഫാബിഞ്ഞോ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ മറ്റൊരു അട്ടിമറി കൂടി സംഭവിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വിൻസന്റ് അബൂബക്കർ നേടിയ ഗോളാണ് കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചിട്ടുള്ളത്.
പരാജയപ്പെട്ടുവെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ ബ്രസീലിന് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിച്ചിട്ടുണ്ട്. ഏതായാലും ഈ തോൽവിക്കുള്ള കാരണം ബ്രസീലിന്റെ സൂപ്പർ താരമായ ഫാബിഞ്ഞോ വിലയിരുത്തിയിട്ടുണ്ട്. അതായത് ബ്രസീലിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത് എന്നാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Peter Drury commentary on Aboubakar’s goal vs Brazil 🔥 #CMR pic.twitter.com/MipmllQhOQ
— Fútbol (@El_Futbolesque) December 2, 2022
” അവസരങ്ങൾ മുതലെടുത്തുകൊണ്ട് അവരെ നിഷ്പ്രഭമാക്കണം. അല്ലാത്തപക്ഷം അവർക്ക് ഒരൊറ്റ അവസരം മതി നിങ്ങളെ തോൽപ്പിക്കാൻ. അതുതന്നെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.ഭാഗ്യം കൊണ്ട് ഞങ്ങൾക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചു.ഇത് ഞങ്ങളെ പുറത്താക്കുന്ന തോൽവി ഒന്നുമല്ല. പക്ഷേ ഇതൊരു എക്സ്പീരിയൻസ് ആണ്.ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെടുത്തു.ഒരുപാട് ഗോളവസരങ്ങളാണ് ഞങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞത് ” ഇതാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഏതായാലും പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ സൗത്ത് കൊറിയയാണ്. വരുന്ന തിങ്കളാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.