ക്രിസ്റ്റ്യാനോ-ബ്രൂണോ ഗോൾ വിവാദം, പ്രതികരിച്ച് പോർച്ചുഗൽ പരിശീലകൻ !

കഴിഞ്ഞ വേൾഡ് കപ്പ് മത്സരത്തിൽ പോർച്ചുഗൽ ഉറുഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.ബ്രൂണോ ഫെർണാണ്ടസായിരുന്നു പോർച്ചുഗലിന്റെ രണ്ട് ഗോളുകളും നേടിയിരുന്നത്.എന്നാൽ ആദ്യ ഗോളിൽ ചില സംശയങ്ങൾ നിലനിന്നിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡർ ആണെന്ന് കരുതി താരത്തിന്റെ പേരിലായിരുന്നു തുടക്കത്തിൽ ഗോൾ ഉണ്ടായിരുന്നത്.

എന്നാൽ ക്രിസ്റ്റ്യാനോയുടെ ടച്ച് ഇല്ല എന്ന് തെളിഞ്ഞതിനാൽ അത് ബ്രൂണോക്ക് ഫിഫ നൽകുകയായിരുന്നു. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ ആ ഗോൾ അവകാശപ്പെടുന്നത് മത്സരശേഷമുള്ള വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നു.

ഏതായാലും ആ ഗോളിന്റെ വിഷയത്തിൽ പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടൊ സാൻഡോസ് പ്രതികരിച്ചിട്ടുണ്ട്. അതായത് ആ ഗോളുമായി ബന്ധപ്പെട്ടു കൊണ്ട് ആരും ഫിഫയെ സമീപിച്ചിട്ടില്ലെന്നും ആ ഗോൾ മറ്റൊരു പോർച്ചുഗീസ് താരമായ ആന്ദ്രേ സിൽവക്ക് നൽകിയാൽ പോലും താൻ ഹാപ്പിയാണ് എന്നുമായിരുന്നു കോച്ച് പറഞ്ഞിരുന്നത്.

” ഞാൻ ഫിഫയോട് ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ല. പോർച്ചുഗീസ് ടീം അതുമായി ബന്ധപ്പെട്ടുകൊണ്ട് ഫിഫയെ സമീപിക്കുമെന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നുണ്ടോ? അങ്ങനെ ഒരിക്കലും സംഭവിക്കില്ല.ഇതുവരെ ഒന്നും നടന്നിട്ടുമില്ല. നേരത്തെ ഞാൻ പറഞ്ഞതുപോലെ ആ ഗോൾ ആന്ദ്രേ സിൽവക്ക് നൽകിയാൽ പോലും ഞാൻ ഹാപ്പിയായിരിക്കും ” പോർച്ചുഗൽ കോച്ച് പറഞ്ഞു.

അതായത് ആരു ഗോളടിച്ചാലും തനിക്ക് ഒരുപോലെയായിരിക്കും എന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോയുടെ പേരിലേക്ക് ആ ഗോൾ മാറ്റാൻ വേണ്ടി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഫിഫയെ സമീപിക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതിനെയാണ് ഇപ്പോൾ പരിശീലകൻ പൂർണമായും തള്ളിക്കളഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *