സ്പെയിനും പൊട്ടി,അതോടെ ജർമ്മനി പുറത്ത്!

അസാധ്യമെന്ന് കരുതുന്ന പലതും സാധ്യമായി കൊണ്ടിരിക്കുന്ന ഒരു വേൾഡ് കപ്പ് ആണ് ഇത്തവണത്തേത്. ജർമ്മനിയെ അട്ടിമറിച്ച ഏഷ്യൻ കരുത്തരായ ജപ്പാൻ ഒരിക്കൽ കൂടി അട്ടിമറി നടത്തിയിരിക്കുന്നു. സ്പെയിനിനെയാണ് ജപ്പാൻ തോൽപ്പിച്ചിട്ടുള്ളത്. പക്ഷേ ഇതിന്റെ അനന്തരഫലമായി കൊണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നത് ജർമ്മനിയാണ്.തുടർച്ചയായി രണ്ടാം വേൾഡ് കപ്പിലാണ് ജർമ്മനി ഗ്രൂപ്പിൽ തന്നെ പുറത്താവുന്നത്.

2-1 നാണ് ജപ്പാൻ സ്പെയിനിനെ അട്ടിമറിച്ചത്. മൊറാറ്റയിലൂടെ സ്പെയിൻ തുടക്കത്തിൽ ലീഡ് നേടിയെങ്കിലും ഡോൺ,ടനാക്ക എന്നിവരുടെ ജപ്പാൻ തിരിച്ചടിക്കുകയായിരുന്നു. അതേസമയം മറുഭാഗത്ത് നടന്ന മത്സരത്തിൽ ജർമ്മനി കോസ്റ്റാറിക്കയെ 4-2 ന് പരാജയപ്പെടുത്തിയെങ്കിലും അത് മതിയാകുമായിരുന്നില്ല. സ്പെയിൻ തോറ്റത്തോടുകൂടി ജപ്പാൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

രണ്ടാം സ്ഥാനത്താണ് സ്പെയിൻ ഫിനിഷ് ചെയ്തിട്ടുള്ളത്. ജർമ്മനിക്കും സ്പെയിനിനും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ കാര്യത്തിലാണ് സ്പെയിൻ മുന്നോട്ട് പോകുന്നത്.ജർമ്മനി പുറത്താവുകയും ചെയ്തു. അതേസമയം ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് കാനഡയെ പരാജയപ്പെടുത്താൻ മൊറോക്കോക്ക് കഴിഞ്ഞു. ബെൽജിയവും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ട് മൊറോക്കോയും രണ്ടാം സ്ഥാനക്കാരായി കൊണ്ട് ക്രൊയേഷ്യയുമാണ് ഈ ഗ്രൂപ്പിൽ നിന്നും കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *