കാമറൂണിനെതിരെ ബ്രസീൽ ഇറങ്ങുക മറ്റൊരു ടീമും കൊണ്ട്,സൂചനകൾ ഇങ്ങനെ!

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കാമറൂണാണ്.ബ്രസീലിനെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തമല്ലാത്ത ഒരു മത്സരമാണിത്. കാരണം നേരത്തെ തന്നെ ബ്രസീൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ മൂന്നിൽ മൂന്നും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനം നേടി കൊണ്ട് ആധികാരികമായി പ്രീ ക്വാർട്ടറിലേക്ക് പോവുക എന്നുള്ളതായിരിക്കും ബ്രസീൽ ലക്ഷ്യം വെക്കുന്നത്.

മത്സരത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാൽ മറ്റുള്ള താരങ്ങൾക്ക് അവസരം നൽകാനുള്ള ഒരു അവസരമാണ് ഈ മത്സരം. അത് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഉപയോഗപ്പെടുത്തുമെന്നാണ് ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ച ഭൂരിഭാഗം താരങ്ങളും അടുത്ത മത്സരത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. മറിച്ച് പുതിയ ഒരു ടീമുമായാണ് ബ്രസീൽ കളിക്കുക.

ഗോൾകീപ്പർ പൊസിഷനിൽ എടേഴ്സൺ സ്ഥാനം കണ്ടെത്തും.രണ്ട് വിങ് ബാക്കുമാരായി കൊണ്ട് ഡാനി ആൽവസ്,അലക്സ് ടെല്ലസ് എന്നിവരാണ് ഇടം നേടുക. സെന്റർ ബാക്ക് പൊസിഷനിൽ ബ്രമറും എഡർ മിലിറ്റാവോയും സ്ഥാനം കണ്ടെത്തും.

മധ്യനിരയിൽ ഫാബിഞ്ഞോ,ബ്രൂണോ ഗുയ്മിറസ് എന്നിവർ സ്ഥാനം നേടും. മുന്നേറ്റ നിരയിൽ റോഡ്രിഗോ, ഗബ്രിയേൽ മാർട്ടിനല്ലി, ആന്റണി എന്നിവരായിരിക്കും ഉണ്ടാവുക. സെന്റർ സ്ട്രൈക്കർ പൊസിഷനിൽ ഗബ്രിയേൽ ജീസസും ഉണ്ടാവും. ഇതാണിപ്പോൾ ലഭിക്കുന്ന ബ്രസീലിന്റെ ഒരു സാധ്യത ഇലവൻ.

ബ്രസീലിന്റെ ഒരു രണ്ടാംനിര ടീമാണെങ്കിൽ മികച്ച താരനിര തന്നെയാണ് ഇപ്പോഴും അവർക്കുള്ളത്.അതുകൊണ്ടുതന്നെ കാമറൂണിനെയും കീഴടക്കാൻ ബ്രസീലിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *