അബദ്ധങ്ങൾ വിനയായി,പോളണ്ടിന് മുന്നിൽ സൗദി വീണു!

ഒരല്പം മുമ്പ് ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യക്ക് പരാജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ട് സൗദിയെ പരിചയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ അർജന്റീന അട്ടിമറിച്ചത് പോലെയുള്ള ഒരു അട്ടിമറി നടത്താൻ സൗദിക്ക് സാധിക്കാതെ പോവുകയായിരുന്നു.

മത്സരത്തിൽ മികച്ച പ്രകടനം സൗദി പുറത്തെടുത്തിരുന്നുവെങ്കിലും ഫിനിഷിംഗിലെ അപാകതകൾ വിനയാവുകയായിരുന്നു.39ആം മിനുട്ടിൽ സിലിൻസ്ക്കി ലെവയുടെ അസിസ്റ്റിൽ നിന്ന് ഗോൾ നേടുകയായിരുന്നു. ഈ ഗോളിന്റെ ലീഡിലാണ് പോളണ്ട് ആദ്യപകുതിയിൽ കളം വിട്ടത്.

രണ്ടാം പകുതിയിൽ സൗദി ഒരു പെനാൽറ്റി പാഴാക്കിയത് തിരിച്ചടിയാവുകയായിരുന്നു.അൽ ദവ്സരിയാണ് പെനാൽറ്റി പാഴാക്കിയത്. മാത്രമല്ല പിന്നാലെ സൗദി ഡിഫന്ററുടെ മിസ്റ്റേക്കിൽ നിന്നും ലെവന്റോസ്‌ക്കി ഗോൾ നേടിയതോടുകൂടി പോളണ്ട് വിജയം ഉറപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *