റിച്ചാർലീസൺ രണ്ടടിച്ചു,സെർബിയയെ ആട്ടിയടിച്ച് ബ്രസീൽ!

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരം മികച്ച വിജയത്തോടെ ബ്രസീൽ ആരംഭിച്ചിരിക്കുന്നു. സൂപ്പർ താരനിരയുമായി വന്ന സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർതാരം റിച്ചാർലീസണിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആധിപത്യം പുലർത്താൻ ബ്രസീലിന് സാധിച്ചിരുന്നു.ചില അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോളാക്കി മാറ്റാൻ കഴിയാതെ പോവുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ മികച്ച ബ്രസീലിനെയാണ് കാണാൻ കഴിഞ്ഞത്.നിരന്തരം ബ്രസീൽ ആക്രമണങ്ങൾ നെയ്തപ്പോൾ സെർബിയ വലയുകയായിരുന്നു.

62ആം മിനുട്ടിലാണ് റിച്ചാർലീസണിന്റെ ആദ്യ ഗോൾ പിറന്നത്.വിനീഷ്യസിന്റെ ഷോട്ട് സെർബിയൻ ഗോൾകീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ലഭിച്ച പന്ത് റിച്ചാർലീസൺ വലയിൽ എത്തിക്കുകയായിരുന്നു.

73ആം മിനുട്ടിൽ റിച്ചാർലീസനിന്റെ വിസ്മയപ്പെടുത്തുന്ന ഗോൾ പിറന്നു.വിനീഷ്യസിന്റെ പാസിൽ നിന്ന് ഒരു അക്രോബാറ്റിക് ഗോളാണ് റിച്ചാർലീസൺ നേടിയത്. ഇതിനുപുറമേ നിരവധി അവസരങ്ങൾ ബ്രസീൽ ഉണ്ടാക്കിയെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചില്ല.

മികച്ച പ്രകടനം ബ്രസീൽ പുറത്തെടുത്തത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഇനി ബ്രസീലിന്റെ അടുത്ത എതിരാളികൾ സ്വിറ്റ്സർലാന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *