സമ്മർദ്ദമുണ്ടോ? ബ്രസീൽ പരിശീലകൻ പറയുന്നു!
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിന് കാനറിപ്പട ഇറങ്ങുകയാണ്.യൂറോപ്പ്യൻ ടീമായ സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ടിറ്റെയോട് പല കാര്യങ്ങളും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. വേൾഡ് കപ്പ് കളിക്കാൻ ഇറങ്ങുമ്പോൾ ബ്രസീലിന് സമ്മർദ്ദമുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. സ്വാഭാവികമായും ഉണ്ടാവുന്ന സമ്മർദ്ദമുണ്ട് എന്നാണ് ടിറ്റെ ഇതിന് മറുപടിയായിട്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📸 Professor Tite in training today 🇧🇷 pic.twitter.com/9oC0HPPooh
— ⋆𝗡𝗲𝘆𝗺𝗼𝗹𝗲𝗾𝘂𝗲 🇧🇷 (@Neymoleque) November 22, 2022
” തീർച്ചയായും ഇവിടെ സമ്മർദ്ദമുണ്ട്. അത് ഞങ്ങൾക്കു മാത്രമല്ല,ബ്രസീലിയൻ രാജ്യത്തുള്ള എല്ലാവർക്കും ഉണ്ട്. ചെറിയ കുട്ടികൾക്ക് പോലും അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടാവാറുണ്ട്.അതുപോലെതന്നെയാണ് ഇതും. ഫുട്ബോളിൽ സമ്മർദ്ദം സ്വാഭാവികമാണ്.പക്ഷേ അതിനെയെല്ലാം അതിജീവിക്കേണ്ടതുണ്ട്.വേൾഡ് കപ്പ് കിരീടം നേടുന്നതാണ് ഞങ്ങളുടെ സ്വപ്നം. അതിലേക്ക് ഞങ്ങൾ എത്തിപ്പെടേണ്ടതുണ്ട് ” ഇതാണ് ബ്രസീലിന്റെ പരിശീലനായ ടിറ്റെ പറഞ്ഞിട്ടുള്ളത്.
തുടർച്ചയായ രണ്ടാമത്തെ വേൾഡ് കപ്പിനാണ് ടിറ്റെ ബ്രസീലിനെയും കൊണ്ട് ഇപ്പോൾ വരുന്നത്. കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ ടിറ്റെ യുടെ ബ്രസീൽ പുറത്തായിരുന്നു. ഇത്തവണ അതിനേക്കാൾ വലിയ ഒരു മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.