മധ്യനിരയിൽ പക്കേറ്റയിറങ്ങും, ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ.

ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് നല്ലൊരു വിജയം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏതായാലും സെർബിയക്കെതിരെ ബ്രസീലിന്റെ ഇലവൻ എങ്ങനെയായിരിക്കും. ഒരു സാധ്യത ഇലവൻ ഇപ്പോൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

ഗോൾകീപ്പറായി കൊണ്ട് ആലിസൺ ബെക്കറാണ് ഇടം നേടുക. പ്രതിരോധനിലയിൽ സെന്റർ ബാക്കുമാരായിക്കൊണ്ട് തിയാഗോ സിൽവ,മാർക്കിഞ്ഞോസ്‌ എന്നിവർ ഇടം കണ്ടെത്തും.റൈറ്റ് ബാക്ക് പൊസിഷനിൽ ഡാനിലോയാണ് ഇടം കണ്ടെത്തുക. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് സാൻഡ്രോ ഇറങ്ങും.

മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഡിഫൻസീവ് മിഡ്ഫീൽഡറായിക്കൊണ്ട് കാസമിറോയാണ് ഇടം നേടുക. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ ലുകാസ് പക്കേറ്റ ഇറങ്ങും.ബ്രൂണോ ഗുയ്മിറസിന് സ്ഥാനം ലഭിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.

മുന്നേറ്റ നിരയിൽ നാലു താരങ്ങളെയാണ് ടിറ്റെ അണിനിരത്തുക.ലെഫ്റ് വിങ്ങിൽ വിനീഷ്യസ്‌ ജൂനിയറും റൈറ്റ് വിങ്ങിൽ റാഫീഞ്ഞയും ഇറങ്ങും. ക്രിയേറ്റീവ് റോളിൽ നെയ്മർ ജൂനിയറാണ് കളിക്കുക.അതേസമയം നമ്പർ 9 സ്ട്രൈക്കർ ആയിക്കൊണ്ട് റിച്ചാർലീസണും കളിക്കും.ഇങ്ങനെയാണ് ബ്രസീലിന്റെ ഇലവൻ വരിക.

ഏതായാലും ഒരു മികച്ച വിജയത്തോടെ തുടങ്ങാൻ ബ്രസീലിനെ കഴിയുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *